VISHNU N L|
Last Updated:
വ്യാഴം, 11 ജൂണ്‍ 2015 (17:22 IST)
മനുഷ്യന്‍ എത്രനാള്‍ ഉണ്ടാകുമോ അത്രയും കാലം അവനില്‍ രതിയുടെ വികാരങ്ങള്‍ ഉണ്ടാവുക തന്നെ ചെയ്യും. അത് ലോകത്തെവിടെയായാലും. എന്നാല്‍ ഇനി അത് മാറ്റിപ്പറയേണ്ടിയിരിക്കുന്നു. കാരണം ലോകത്ത് മാത്രമല്ല ഇനി ബഹിരാകാശത്തുവച്ചും സെക്സ് നടക്കും. ഇക്കാര്യം
എന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞതിനു പിന്നാലെ സംഗതിയുടെ കച്ചവടസാധ്യത മുന്നില്‍ കണ്ട് പ്രമുഖ അഡല്‍ട്ട് ഒണ്‍ലി സൈറ്റായ പോണ്‍ ഹബ് ബഹിരാകാശത്ത് വച്ച് അശ്ലീല സിനിമ നിര്‍മ്മിക്കാനൊരുങ്ങുന്നു.
'സെക്‌സ്‌പ്ലൊറേഷന്‍സ്' ( Sexploration ) എന്ന വീഡിയോ പദ്ധതിക്കായുള്ള ബഹിരാകാശ ദൗത്യം 2016 ല്‍ വിക്ഷേപിക്കാനാണ് ഉദ്ദേശം. ചിത്രത്തില്‍ അഭിനയിക്കുക
പോണ്‍ താരങ്ങളായ ഇവ ലോവിയ, ജോണി സിന്‍സ് എന്നിവരാകുമെന്നാണ് വിവരങ്ങള്‍. ബഹിരാകാശ യാത്രയ്ക്ക് മുമ്പ് അവര്‍ക്ക് ആറുമാസത്തെ തീവ്രപരിശീലനം നല്‍കുമെന്ന് സൈറ്റ് അറിയിച്ചു. വീഡിയോയുടെ നിര്‍മാണച്ചെലവിനായി 34 ലക്ഷം ഡോളര്‍ (ഏതാണ്ട് 22 കോടി രൂപ) ക്രൗഡ്ഫണ്ടിങ് വഴി ശേഖരിക്കാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞു. 'ഇന്‍ഡിഗോഗോ' ( IndieGogo ) എന്ന ക്രൗഡ്ഫണ്ടിങ് സൈറ്റ് വഴിയാണ് പണം സമാഹരിക്കുന്നത്.
ഫണ്ട് നല്‍കുന്നവര്‍ എത്ര തുക നല്‍കി എന്നതിനെ ആശ്രയിച്ചിരിക്കും പ്രതിഫലം. വലിയ തുക മുടക്കുന്നവര്‍ക്ക് ബഹിരാകാശത്ത് ഷൂട്ട് ചെയ്യുന്ന മുഴുവന്‍ വീഡിയോയും ലഭിക്കും. അതേസമയം പദ്ധതി പരാജയപ്പെടുകയാണെങ്കില്‍ ഫണ്ട് മുഴുവന്‍ തിരിച്ചുനല്‍കുമെന്ന് സൈറ്റ് വ്യക്തമാക്കിയിട്ടുണ്ട്. ഗുരുത്വബലമില്ലാത്തിടത്തു വച്ച് മനുഷ്യന്‍ ഇതേവരെ രതിയിലേര്‍പ്പെട്ടിട്ടില്ല. അതിനാല്‍ തങ്ങളുടെ പദ്ധതി മനുഷ്യരാശിക്കാകമാനമുള്ള പരീക്ഷണം കൂടിയാണെന്നും പോണ്‍ ഹബ് പറയുന്നു.
ഏതായാലും കൃഷി മുതല്‍ ടൂറിസം വരെ പല മേഖലകളുടെയും ബഹിരാകാശ സാധ്യതകള്‍ തേടുന്ന ഇക്കാലത്ത്, പോര്‍ണോഗ്രാഫിയെ എന്തിന് മാറ്റിനിര്‍ത്തണം എന്നതും ഒരു ചോദ്യമാണ്. പദ്ദതി വിജയിച്ചാല്‍ അത് മറ്റൊരു ചരിത്രമാകുമെങ്കിലും ഇതിന്റെ ധാര്‍മ്മിക വശങ്ങളെക്കുറിച്ച് ഇതിനോടകം ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. പദ്ധതിയെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും ഓണ്‍ലൈനുകള്‍ വഴി രംഗത്തെത്തിയിട്ടുമുണ്ട്.