റഷ്യയുടെ​ മേൽ ഏർപ്പെടുത്തിയ ഉപരോധം തുടരും: യൂറോപ്യൻ യൂണിയൻ

റഷ്യയുടെ മേല്‍ ഉ​പരോധം തുടരുമെന്ന്​ യൂറോപ്യൻ യൂണിയൻ

berlin, russia, europian union  ബർലിൻ, റഷ്യ, യൂറോപ്യൻ യൂണിയൻ
ബർലിൻ| സജിത്ത്| Last Modified ചൊവ്വ, 11 ഒക്‌ടോബര്‍ 2016 (12:33 IST)
റഷ്യയുടെ​ മേൽ ഏർപ്പെടുത്തിയ ഉപരോധം തുടരുമെന്ന്​ യൂറോപ്യൻ യൂണിയൻ. സിറിയയിലെ അലപ്പോയിലെ സിവിലിയൻമാർക്ക്​ നേരെയും യുക്രൈനിലും നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിന്​
റഷ്യക്കുമേൽ സമ്മർദം ​ചെലുത്തുമെന്നും ജർമനിയിൽ നടന്ന രാജ്യങ്ങളുടെയും നാറ്റോ അംഗരാജ്യങ്ങളുടെയും സംയുക്​ത സമ്മേളനത്തില്‍ തീരുമാനിച്ചു.

സിറിയയിൽ വളരെ മോശം സാഹചര്യമാണ്​ ഇപ്പോൾ നിലനില്‍ക്കുന്നത്. അത്തരം സ്​ഥിതി ഗതികൾ കൂടുതൽ വഷളാവാതിരിക്കാനുള്ള ഏക പോംവഴിയാണ് ഉപരോധം തുടരുകയെന്നതെന്നും​ യൂറോപ്യൻ യൂണിയൻ പ്രസിഡൻറ്​ ഡൊണാൾഡ്​ ടസ്​ക്​ വ്യക്തമാക്കി.അതേസമയം സിറിയയിൽ സിവിലിയൻമാ​ർക്കെതി​രെ നടത്തുന്ന ആക്രമണങ്ങളിൽ റഷ്യക്കെതിരെ എ​ന്തെല്ലം നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ ധാരണയായില്ല.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :