ന്യൂഡല്‍ഹി|
jibin|
Last Updated:
വ്യാഴം, 6 ഒക്‌ടോബര്‍ 2016 (15:56 IST)
ഉറിയിലെ ആക്രമണത്തിന് ഇന്ത്യ പകരം വീട്ടിയതോടെ പാകിസ്ഥാന്‍ തിരിച്ചടിക്ക് നീക്കം നടത്തുന്നതിനിടെ റഷ്യൻ പ്രതിരോധ വിഭാഗത്തിലെ പ്രധാന ആയുധമായ എസ്–400 ഇന്ത്യയിലേക്ക് എത്തുന്നു. പാകിസ്ഥാന്റെ മിസൈല്‍ ആക്രമണങ്ങളെ തരിപ്പണമാക്കാന്‍ ശേഷിയുള്ള ആയുധമാണ് ഈ റഷ്യന്‍ നിര്‍മിത മിസൈല്‍ പ്രതിരോധ കവചം.
പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ വ്യോമാക്രമണം നടത്താന്‍ സാധ്യതയില്ലെങ്കിലും അത്തരമൊരു നീക്കമുണ്ടായാല്‍ അതിനെ പാക് മണ്ണില്‍ വച്ചു തന്നെ തകര്‍ക്കാന്‍ എസ്–400ന് സാധിക്കും. പാകിസ്ഥാനിലെ ഹൽവാര എയർബേസിൽ പറക്കുന്ന എഫ്–16 പോർവിമാനങ്ങളെ വരെ ഇന്ത്യയിൽ നിന്നു എസ്–400 വിക്ഷേപിച്ചാൽ 34 സെക്കന്റിനകം തകര്‍ക്കാൻ കഴിയും.
സൂപ്പർസോണിക് മിസൈലുകൾ, യുദ്ധ വിമാനങ്ങൾ, ബാലിസ്റ്റിക് മിസൈല്‍, ആളില്ലാ വിമാനങ്ങൾ എന്നിവയെല്ലാം ഈ റഷ്യന്‍ നിര്‍മിത ആയുധത്തിന് മുന്നില്‍ തകരുമെന്ന് വ്യക്തമാണ്.
പാക് ആണവായുധ ഭീഷണികള്‍ വരെ തടുക്കാന്‍ എസ്–400ന് അതിയായ മിടുക്കുണ്ട്. അമേരിക്കന്‍ പോർവിമാനങ്ങളെ വരെ തകര്‍ക്കാന്‍ ശേഷിയും കരുത്തുമുള്ളതാണ് ഇവന്‍. ഇന്റീരിയൽ നാവിഗേഷൻ സിസ്റ്റം ഉപയോഗിച്ച് പറക്കുന്ന എസ്–400ന് ഏകദേശം 150 മുതൽ 200 കിലോമീറ്റര്‍ വരെ സഞ്ചരിക്കാൻ ശേഷിയുണ്ട്.
എസ്–400 ഉടന്‍ തന്നെ ഇന്ത്യന്‍ സേനയുടെ ഭാഗമായി തീരും. റഷ്യയുമായി ഇന്ത്യ 1995ൽ തുടങ്ങിയതാണ് ബിഎംഡി പദ്ധതി. 40,000 കോടി രൂപയ്ക്കാണ് കരാർ ഒപ്പിട്ടത്.