യൂറോപ്യന്‍ ഫുട്‌ബോളര്‍: പട്ടികയില്‍ മെസി ഇല്ല - ക്രിസ്‌റ്റിയാനോയാണ് താരം

മെസിക്കും ലൂയിസ് സുവാരസിനും അന്തിമ പട്ടികയില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞില്ല

  european footballer , lionel mesi , Neymar , Cristiano Ronaldo ലയണല്‍ മെസി, യൂറോപ്യന്‍ ഫുട്‌ബോളര്‍ , റയല്‍
സൂറിച്ച്| jibin| Last Modified ശനി, 6 ഓഗസ്റ്റ് 2016 (19:26 IST)
മികച്ച യൂറോപ്യന്‍ ഫുട്‌ബോളര്‍ക്കുള്ള യുവേഫയുടെ പുരസ്‌കാരത്തിനായുള്ള മത്സരത്തില്‍ നിന്നും ലയണല്‍ മെസി പുറത്തായി. അന്തിപ്പട്ടികയില്‍ പോര്‍ച്ചുഗല്‍ താരവും റയല്‍ മാഡ്രിഡ് സ്‌ട്രൈക്കറുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും റയലിലെ ക്രിസ്റ്റിയാനോയുടെ സഹതാരം ഗാരെത് ബെയ്‌ലും ഫ്രഞ്ച് താരവും അത്‌ലറ്റികോ മാഡ്രിഡ് സ്‌ട്രൈക്കറുമായ അന്റോണി ഗ്രീസ്മാനും അന്തിമപട്ടികയില്‍ ഇടംപിടിച്ചു.

പോര്‍ച്ചുഗലിന് വേണ്ടി യൂറോകപ്പും റയലിന് വേണ്ടി ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടികൊടുത്ത ക്രിസ്റ്റിയാനോയാണ് പുരസ്‌കാരം ലഭിക്കാന്‍ ഏറ്റവും സാധ്യതയുള്ള താരം. 23 മത്സരങ്ങളില്‍ നിന്ന് 19 ഗോളാണ് ബെയ്‌ലിന്റെ സമ്പാദ്യം. യൂറോ കപ്പിലെ ടോപ്പ് സ്‌കോററായ ഗ്രീസ്മാന്‍ 38 മത്സരങ്ങളില്‍ നിന്നും 22 ഗോളുകള്‍ നേടിയിട്ടുണ്ട്. യൂറോ കപ്പില്‍ 7 മത്സരങ്ങളില്‍ നിന്ന് 6 ഗോളുകളാണ് ഫ്രഞ്ച് താരം തന്റെ പേരില്‍ കുറിച്ചത്.

കഴിഞ്ഞ സീസണില്‍ ബാഴ്‌സലോണയ്ക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത മെസിക്കും ലൂയിസ് സുവാരസിനും അന്തിമ പട്ടികയില്‍ ഇടംപിടിക്കാന്‍ കഴിയാതിരുന്നതാണ് യുവേഫ പുരസ്‌കാരത്തിലെ വലിയ അട്ടിമറി. കഴിഞ്ഞ തവണ മെസിയ്ക്കായിരുന്നു പുരസ്‌കാരം. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങള്‍ നറുക്കെടുക്കുന്ന ഓഗസ്റ്റ് 25ന് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :