റിയോ ഒളിംപിക്‍സ്: പുരുഷ ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

ഒളിംപിക്‌സില്‍ പുരുഷ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം.

rio, olympics, neymar, football റിയോ, ഒളിംപിക്‍സ്, നെയ്മര്‍, ഫുട്ബോള്‍
സജിത്ത്| Last Modified വ്യാഴം, 4 ഓഗസ്റ്റ് 2016 (09:33 IST)
ഒളിംപിക്‌സില്‍ പുരുഷ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഡെന്‍മാര്‍ക്കും ഇറാഖും തമ്മിലാണ് ആദ്യ മത്സരം. രണ്ടാം മത്സരത്തില്‍ നെയ്മര്‍ നയിക്കുന്ന ആതിഥേയരായ ബ്രസീല്‍ ദക്ഷിണാഫ്രിക്കയെ നേരിടും.

അതേസമയം വനിത ഫുട്ബാളിലെ ആദ്യ ജയം ദക്ഷിണാഫ്രിക്കക്കെതിരെ എതിരില്ലാത്ത ഒരു ഗോളിന് സ്വീഡന്‍ സ്വന്തമാക്കി. മറ്റൊരു മത്സരത്തില്‍ ബ്രസീല്‍ ചൈനയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു.

ഗ്രൂപ്പ് എഫില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കാനഡ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു. ഇതേ ഗ്രൂപ്പില്‍ സിംബാവേക്കെതിരെ 6-1നായിരുന്നു ജര്‍മനിയുടെ വിജയം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :