യുണൈറ്റഡിന്റെ വിളി കേള്‍ക്കാത്ത നെയ്‌മര്‍ മെസിക്കൊപ്പം തന്നെ

2013 ലാണ്‌ ബ്രസീല്‍ ക്ലബായ സാന്റോസില്‍നിന്നും നെയ്‌മര്‍ ബാഴ്‌സയിലെത്തിയത്‌

neymar barcelona , neymar , barcelona , Lionel Messi  നെയ്‌മര്‍ , ബാഴ്‌സലോണ , റയല്‍ മാഡ്രിഡ് , മാഞ്ചസ്റ്റര്‍ യുണൈറ്റഡ് , മെസി
മാഡ്രിഡ്‌| jibin| Last Modified വെള്ളി, 1 ജൂലൈ 2016 (17:11 IST)
വമ്പന്‍ ക്ലബുകളുടെ വാഗ്ദാനങ്ങള്‍ തള്ളിയ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്‌മര്‍ ബാഴ്‌സലോണയില്‍ തന്നെ തുടരും. നിലവിലുള്ള കരാര്‍ 2018 ജൂണോടെ അവസാനിക്കാനിരിക്കെയാണ്‌ 2021വരെ ബാഴ്‌സയില്‍ തുടരാന്‍ നെയ്‌മര്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച്‌ കരാര്‍ ഉടന്‍ ഒപ്പിടുമെന്നു ക്ലബ്‌ പ്രസിഡന്റ്‌ ജോസഫ്‌ മരിയ ബര്‍ത്യോമു അറിയിച്ചു.

നെയ്‌മറുടെ കരാര്‍ അവസാനിക്കാനിരിക്കെ കരാര്‍ പുതുക്കുന്നതിനും താരത്തെ നില നിര്‍ത്തുന്നതിനും ബാഴ്‌സ നീക്കം ശക്തമാക്കിയിരുന്നു. ഇതിനിടെ വമ്പന്‍ ക്ലബുകളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും റയല്‍ മാഡ്രിഡും പാരീസ്‌ സെന്റ്‌ ജര്‍മനുമടക്കം യൂറോപ്പിലെ പ്രമുഖര്‍ നെയ്‌മര്‍ക്കായി രംഗത്തെത്തിയിരുന്നു. എന്നാല്‍, തനിക്ക് ബാഴ്‌സയില്‍ തന്നെ തുടരുന്നതിനാണ് താല്‍പ്പര്യമെന്ന് ബ്രസീല്‍ താരം വ്യക്തമാക്കിയതോടെയാണ് കരാര്‍ പുതുക്കിയത്.

2013 ലാണ്‌ ബ്രസീല്‍ ക്ലബായ സാന്റോസില്‍നിന്നും നെയ്‌മര്‍ ബാഴ്‌സയിലെത്തിയത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :