ലണ്ടന്‍|
Last Modified ബുധന്‍, 13 ഓഗസ്റ്റ് 2014 (09:46 IST)
കാന്‍സര്‍ കോശങ്ങളെ തകര്‍ക്കാന്‍ ഉപ്പിനു കഴിയുമെന്നു ഗവേഷകര്‍. സതാംപ്‌ടണ്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഉപ്പ് കുത്തിവയ്‌പ്പിലൂടെ കാന്‍സര്‍ കോശങ്ങളെ തകര്‍ക്കാമെന്നു കണ്ടെത്തിയത്.
കാന്‍സര്‍ കോശങ്ങളിലെ അയോണുകളുടെ സന്തുലിതാവസ്‌ഥ തകര്‍ക്കും. ഇതിലൂടെ കാന്‍സറിന് ശമനം വരുത്താന്‍ കഴിയും. എന്നാല്‍ ഉപ്പ് അടങ്ങുന്ന മരുന്ന് വിപണിയില്‍ എത്താന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും.
പ്രത്യേക രീതിയില്‍ ക്ലോറൈഡും സോഡിയവും ചേര്‍ത്തുണ്ടാക്കുന്ന ഉപ്പ്(സോഡിയം ക്ലോറൈഡ്) ആണു ചികിത്സയ്‌ക്ക് ഉപയോഗിക്കുന്നത്.