മലാവി|
സജിത്ത്|
Last Modified ചൊവ്വ, 18 ഏപ്രില്‍ 2017 (15:57 IST)
ദാഹം ശമിപ്പിക്കാനായി ജലം തേടി തടാകത്തിനരികെയെത്തിയ കുട്ടിയാനയ്ക്ക് നേരെ മുതലയുടെ ആക്രമണം. വെള്ളത്തിലേക്ക് നീട്ടിയ തുമ്പിക്കൈയില്‍ മുതല പിടുത്തമിട്ടതോടെ രക്ഷപ്പടുന്നതിനായുള്ള കുട്ടിയാനയുടെ പരാക്രമം അടങ്ങുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
മലാവിയിലെ ലിവോന്‍ഡല്‍ ദേശീയോദ്യാനത്തിലാണ് ഈ സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. വെള്ളം കുടിക്കാനായി തടാകത്തിനടുത്തേക്ക് എത്തിയതായിരുന്നു ആ ആനക്കൂട്ടം. പെട്ടെന്നാണ് കൂട്ടത്തില്‍ മുന്നിലുണ്ടായിരുന്ന കുട്ടിയാനയുടെ നേരെ ഒരു മുതല ചാടിവീണത്. ഭയന്നുപോയ കുട്ടിയാന മുതലയുടെ പിടിവിടീക്കാന്‍ തന്നാല്‍ കഴിയുന്നതെല്ലാം നോക്കി. പക്ഷേ പരാജയമായിരുന്നു ഫലം.
അവസാനം കുട്ടിയാനയുടെ രക്ഷയ്ക്ക് മറ്റൊരാനയെത്തുകയായിരുന്നു. തുടര്‍ന്ന് ആ വലിയ ആന നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് കുട്ടിയാന രക്ഷപെട്ടത്. ബയോ മെഡിക്കല്‍ ശാസ്ത്രജ്ഞനായ മകാങ്കയാണ് ഈ വീഡിയോ ചിത്രീകരിച്ച് ഷെയര്‍ ചെയ്തത്. ഏപ്രില്‍ 11 ന് അപ്‌ലോഡ് ചെയ്ത ഈ ദൃശ്യം ഇതുവരെ ഏഴ് ലക്ഷത്തോളം ആളുകളാണ് കണ്ടത്.