കെയ്‌റോ|
vishnu|
Last Modified ചൊവ്വ, 6 ജനുവരി 2015 (10:37 IST)
ഈജിപ്തിലെ അബുസറില്‍ നിന്നും 4500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന ഈജിപ്ത് രാജ്ഞിയുടെ ശവകുടീരം കണ്ടെത്തി. തെക്കുപടിഞ്ഞാറന്‍ കെയ്‌റോയിലെ അബുസര്‍ പ്രദേശത്താണ് ഫറവോ ആയിരുന്ന നെഫെറെഫ്‌റെയുടെ അമ്മയോ അല്ലെങ്കില്‍ ഭാര്യയോ ആയിരുന്നുവെന്ന് കരുതപ്പെടുന്ന രാജ്ഞിയുടെ കുടീരമാണ് കണ്ടെത്തിയത്. ചെക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഈജിപ്‌തോളജിയിലെ പുരാവസ്തു ഗവേഷകരാണ് ശവകൂടീരം കണ്ടെത്തിയത്. ഫറോവമാരുടെ അഞ്ചാം രാജംവശത്തില്‍പെട്ടയായളായ നെഫറഫ്രിന്റെ ഭാര്യായാണിതെന്നാണ് ഗവേഷകര്‍ കരുതുന്നത്.
ശവകൂടീരം കണ്ടെത്തുന്നത് വരെ ഇവരെപ്പറ്റി യാതൊരു വിവരവും ഗവേഷകര്‍ക്ക് അറിയില്ലായിരുന്നു. രാജ്ഞിയുടെ പേര് ശവക്കലറയില്‍ കൊത്തിവച്ചിരുന്നു.
ഖേന്തകാവീസ് എന്ന പേരാണ് കല്ലറയുടെ ചുമരില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അതിനാല്‍ രാജ്ഞി ഖേന്തകാവീസ് (മൂന്നാമത്തേത്) എന്നറിയപ്പെടുമെന്ന് ഇൗജിപ്തിലെ പുരാവസ്തു വകുപ്പുമന്ത്രി മാംദൗ എല്‍ ദമാതി അറിയിച്ചു. ഖേന്തകാവീസ് I, ഖേന്തകാവീസ് II എന്നീ രാഞ്ജിമാരുടെ ശവകുടീരം മുന്‍പ് കണ്ടെത്തിയിരുന്നു.
കല്ലറയുടെ സ്ഥാനം കണക്കിലെടുക്കുമ്പോള്‍ ഫറവോയുടെ ഭാര്യയായിരിക്കാനാണ് സാദ്ധ്യതയെന്ന് പുരാതന ഈജിപ്ഷ്യന്‍ ചരിത്രദൗത്യം നടത്തുന്ന ചെക്കോസ്ളോവാക്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേധാവി മിറോസ്ളാവ് ബാര്‍ത്ത അഭിപ്രായപ്പെട്ടു. ബിസി 2994 നും 2345 നും ഇടയിലാണ് ഇവര്‍ ജീവിച്ചിരുന്നതെന്നും ഗവേഷകര്‍ പറയുന്നു. നെഫെറെഫ്‌റെ ഫറവോയുടെ ശവക്കല്ലറ ഉള്‍പ്പെടുന്ന സമുച്ചയത്തിലായിരുന്നു രാജ്ഞിയുടെ കല്ലറ. ചുണ്ണാമ്പുകല്ലിലും ചെമ്പിലും നിര്‍മ്മിച്ച മുപ്പതോളം പാത്രങ്ങളും അവിടെ കണ്ടെത്തി.