കെയ്‌റൊ|
Last Updated:
ശനി, 29 നവംബര്‍ 2014 (17:04 IST)
മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിനെ കോടതി കുറ്റവിമുക്തനാക്കി. 2011-ല്‍ മുബാറക്കിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത 850 പേരെ വകവരുത്തിയെന്ന കുറ്റമാണ് മുബാരക്കിനെതിരെ ആരോപിക്കപ്പെട്ടിരുന്നത്.
കൊലപാതകം, ഗൂഢാലോചന, പ്രകൃതിവാതക കയറ്റുമതിയിലെ അഴിമതി എന്നീ
കുറ്റങ്ങളില്‍ നിന്ന് കോടതി മുബാറക്കിനെ കോടതി ഒഴിവാക്കി.നിലവില്‍ പൊതുഫണ്ട് ദുര്‍വിനിയോഗം ചെയ്ത കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച് വരികയാണ് മുബാറക്ക്.
മുബാരക്കിനെക്കൂടാതെ പ്രക്ഷോഭകരെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ ആഭ്യന്തരമന്ത്രി ഹബീബ് അല്‍ ആദ്‌ലിയെയും, മറ്റ് ആറ് സുരക്ഷാ ഉദ്യോഗസ്ഥരെയും കോടതി വെറുതെവിട്ടു. നേരത്തെ 2012 ജൂണിലാണ് കേസില്‍ മുബാറകിനെയും, ഹബീബിനെയും ജീവപര്യന്തം തടവിന് വിധിച്ചിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.