ഈജിപ്ത് എംബസിക്കു നേരെ കാര്‍ ബോംബ് ആക്രമണം

 ലിബിയ , ഈജിപ്ത് എംബസി , ട്രിപ്പോളി , ഈജിപ്ത്
ട്രിപ്പോളി| jibin| Last Modified വെള്ളി, 14 നവം‌ബര്‍ 2014 (11:20 IST)
ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ ഈജിപ്ത് എംബസിക്കു നേരെ കാര്‍ ബോംബ് ആക്രമണം. ശക്തമായ സ്ഫോടനത്തില്‍ എംബസി കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു.

ഈജിപ്ത് എംബസിയിലേക്ക് സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചു കയറ്റുകയായിരുന്നു. എംബസിക്കു കേടുപാടുകള്‍ സംഭവിച്ചുവെങ്കിലും ആര്‍ക്കും പരിക്കില്ലെന്ന് ലിബിയന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം ലിബിയന്‍ എംബസിക്കു മുന്നിലെ സ്ഫോടനത്തിന് തൊട്ടുപിറകെ യുഎഇ എംബസിക്കു സമീപം മറ്റൊരു കാറില്‍ പൊട്ടാത്ത ബോംബ് കണ്ടത്തെി. ഈ ബോബ് എന്തുക്കൊണ്ടാണ് പൊട്ടാത്തത് എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തമായിട്ടില്ല.

ആക്രമത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. സംഭവത്തെ തുടര്‍ന്ന് മറ്റു രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളും വിവിധ അന്താരാഷ്ട്ര ഏജന്‍സികളുടെ ഓഫിസുകളും രാജ്യത്ത് ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ മാസങ്ങളോളം അടച്ചുപൂട്ടിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :