ലണ്ടന്‍|
VISHNU.NL|
Last Modified തിങ്കള്‍, 30 ജൂണ്‍ 2014 (11:12 IST)
ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്നാണ് വയ്പ്പി. എന്നാല്‍ ഐന്റീന്‍ അത് തിരുത്തി പ്രപഞ്ചത്തിന്റെ സ്പന്ദനം തന്നെ കണക്കുകളിലാണ് എന്ന് മാലോകരെ പഠിപ്പിച്ചു. അതേ ഐന്‍സ്റ്റീനു തന്നെ കണക്കുതെറ്റിയാലോ?
ഈ സംശയം ബാര്‍ട്ടിമോര്‍ കേന്ദ്രീകരിച്ചു ഗവേഷണം നടത്തുന്ന ജയിംസ് ഫ്രാന്‍സണ്‍ ആണ് ആദ്യം ഉന്നയിച്ചത്. അതോടെ ശാസ്ത്ര ലോകം മുഴുവനും തലപുകയ്ക്കാന്‍ തുടങ്ങിയിരിക്കുകയാണ്. മേരിലാന്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഐന്‍സ്റ്റീന് കണക്കുതെറ്റിയെന്ന് വിളിച്ചു പറഞ്ഞത്.
കണ്ടെത്തല്‍ ശാസ്‌ത്രലോകം അംഗീകരിച്ചാല്‍ ഭൗതികശാസ്‌ത്രത്തിലെ പലകണക്കുകളും തെറ്റും. ശൂന്യതയിലൂടെ സഞ്ചരിക്കുമ്പോള്‍ പ്രകാശത്തിന്റെ വേഗം സെക്കന്‍ഡില്‍ 2,99,792 കിലോമീറ്ററാണെന്നായിരുന്നു ഐന്‍സ്‌റ്റീന്‍ കണ്ടെത്തിയത്. ശൂന്യതയില്‍ ഈ വേഗതയക്കു മാറ്റമുണ്ടാകില്ലെന്നാണ് 1905 ല്‍ അദ്ദേഹം അവതരിപ്പിച്ച പ്രബന്ധം പറയുന്നത്.
എന്നാല്‍ 1987 നടന്ന എസ്‌എന്‍ 1987എ എന്ന സൂപ്പര്‍നോവയില്‍നിന്നുള്ള പ്രകാശം ഭൂമിയിലെത്തിയ വേഗം കണക്കുകൂട്ടാന്‍ ജയിംസ് ഫ്രാന്‍സണ്‍ ശ്രമിച്ചപ്പോള്‍ കണക്കുകള്‍ ഒരിടത്തും പിടിതരാതെ ഓടിക്കളിക്കുകയായിരുന്നു. സുപ്പര്‍നോവ നടന്ന് നക്ഷത്രത്തില്‍നിന്നുള്ള ന്യൂട്രീനോകള്‍ ഭൂമിയില്‍ ലഭ്യമായശേഷം 4.7 മണിക്കൂറിനുശേഷമാണു പ്രകാശം ദൂരദര്‍ശിനികളില്‍ പതിഞ്ഞത്.
ഐന്‍സ്റ്റീന്റെ സിദ്ധാന്തമനുസരിച്ച് പ്രകാശം ഇതിലും നേരത്തേയയിരുന്നു എത്തേണ്ടത്. എന്നാല്‍ ശൂന്യതയിലെ ധ്രുവീകരണത്തെ തുടര്‍ന്നാണു പ്രകാശം വൈകിയതെന്നാണു ഗവേഷകരുടെ നിഗമനം. ജയിംസ് ഫ്രാന്‍സണിന്റെ വിശദീകരണം അംഗീകരിച്ചാല്‍ പ്രപഞ്ചത്തില്‍ ദൂരം സംബന്ധിച്ചുള്ള കണക്കുകള്‍ തിരുത്തേണ്ടിവരും.
നക്ഷത്രങ്ങളിലേക്കുള്ള ദൂരം പ്രകാശവര്‍ഷത്തിന്റെ അടിസ്‌ഥാനത്തിലാണു കണക്കാക്കുന്നത്.ന്യൂജേര്‍ണല്‍ ഓഫ് ഫിസിക്‌സില്‍ പ്രസിദ്ധീകരിച്ച ഡോ. ഫ്രാന്‍സണിന്റെ പ്രബന്ധം ശാസ്‌ത്രലോകത്തിന്റെ വിശകലനത്തിലാണ്. ഫ്രാന്‍സണിന്റെ നിഗമനത്തെ എതിര്‍ക്കുന്നവരും പ്രകാശത്തിന്റെ വേഗം സംബന്ധിച്ച് ഐന്‍സ്‌റ്റീന്റെ നിലപാട് തെറ്റാനുള്ള സാധ്യത അംഗീകരിക്കുന്നുണ്ട്.