1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. eiffel tower, france, terror

അജ്ഞാതന്‍ ബാഗുമായി കയറി; ഈഫല്‍ ഗോപുരം അടച്ചു

ഈഫല്‍ ഗോപുരം
തീവ്രവാദിയെന്ന് സംശയിക്കുന്നയാളെ കണ്ടതിനെത്തുടര്‍ന്ന് ഈഫല്‍ ഗോപുരം അടച്ചു. അപരിചിതന്‍ തോള്‍സഞ്ചിയോടുകൂടിയാണ് ഗോപുരത്തില്‍ കയറിയതെന്ന് അധികൃതര്‍ പറഞ്ഞു. ഇതിനെത്തുടര്‍ന്ന് പരിസരങ്ങളില്‍നിന്ന് ആളുകളെയൊഴിപ്പിച്ച് ഗോപുരം അടച്ചുപൂട്ടി. തീവ്രവാദവിരുദ്ധപോലീസ് സ്ഥലത്തെത്തി.

മാസങ്ങള്‍ക്ക് മുമ്പ് ഫ്രാന്‍സില്‍ ചാര്‍ലി ഹെബ്ദോ മാസികയുടെ ആസ്ഥാനത്തിനു നേരേ ഭീകരാക്രമണമുണ്ടായതിനേ തുടര്‍ന്ന് രാജ്യത്ത് കടുത്ത ജാഗ്രതയാണ്. സംശയകരമായി എന്ത് ശ്രദ്ധയില്‍ പെട്ടാലും ഉടന്‍ തന്നെ ഭീകര വിരുദ്ധ പോലീസ് സ്ഥലത്തെത്തും.
About Writer
VISHNU N L