ചാള്‍സ് രാജാവിനും ഭാര്യക്കും നേരെ മുട്ടയേറ് ! വീഡിയോ

രേണുക വേണു| Last Modified വ്യാഴം, 10 നവം‌ബര്‍ 2022 (09:17 IST)

ലണ്ടനിലെ യോര്‍ക്ക് നഗരത്തില്‍വെച്ച് ചാള്‍സ് രാജാവിനും ഭാര്യ കാമിലയ്ക്കും നേരെ മുട്ടയേറ്. എലിസബത്ത് രാജ്ഞിയുടെ പ്രതിമ അനാവരണം ചെയ്യാനെത്തിയപ്പോഴാണ് ഒരു വിദ്യാര്‍ഥി ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് മുട്ട എറിഞ്ഞത്. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് രാജാവിനെ ഉന്നംവെച്ച് മൂന്ന് മുട്ടകള്‍ എറിഞ്ഞു. എന്നാല്‍ ഒരെണ്ണം പോലും ചാള്‍സ് രാജാവിന്റെ ദേഹത്ത് കൊണ്ടില്ല.
മുട്ടയെറിഞ്ഞ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അടിമകളുടെ ചോരയ്ക്കു മുകളിലാണ് ബ്രിട്ടന്‍ കെട്ടിപ്പടുത്തതെന്ന് വിളിച്ചുപറഞ്ഞാണ് വിദ്യാര്‍ഥി മുട്ട എറിഞ്ഞത്. സംഭവം ഉണ്ടായ ഉടനെ രാജാവിനെയും ഭാര്യയേയും അവിടെ നിന്ന് മാറ്റി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :