മാഡ്രിഡ്|
jibin|
Last Modified ചൊവ്വ, 7 ഒക്‌ടോബര്‍ 2014 (12:37 IST)
മാരകമായ എബോളാ രോഗബാധ ഒടുവില്‍ സ്പെയിനിലുമെത്തി. ആഫ്രിക്കന്‍ വന്‍കരയ്ക്കു പുറത്തുള്ള ആദ്യ എബോളാ രോഗബാധയാണ് സ്പെയിനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു നഴ്‌സിനാണ് ഇപ്പോള്‍ എബോളാ അണുബാധയേറ്റിരിക്കുന്നത്.
കഴിഞ്ഞ മാസം ആഫ്രിക്കന്‍ രാജ്യമായ സിയേറാ ലിയോണില്‍നിന്ന് എബോളാ രോഗം പിടിപെട്ട് സ്പെയിനില്‍ തിരിച്ചെത്തിയ വൈദികന്‍ മാനുവല്‍ ഗ്രാസ്യാ വിജോയില്‍ നിന്നാണ് നഴ്‌സിന് അണുബാധയേറ്റത്. വൈദികന്‍ കഴിഞ്ഞ മാസം 25നു ആശുപത്രിയില്‍ വെച്ച് മരിച്ചിരുന്നു. സംശയത്തെ തുടര്‍ന്ന് നഴ്‌സിനെ മൂന്നു തവണ പരീക്ഷണത്തിന് വിധേയമാക്കിയിരുന്നു. രണ്ടു തവണയും ഫലം രോഗം സ്ഥിരീകരിക്കുന്ന തരത്തിലായിരുന്നു.
നഴ്‌സിനെ പ്രത്യേക മുറിയില്‍ മാറ്റി താമസിപ്പിച്ചിരിക്കുകയാണ്. ഒരു മാസക്കാലത്തോളം വൈദികനെ ശുശ്രൂഷിച്ച നഴ്സ് രോഗം സ്ഥിരീകരിക്കപ്പെടും വരെ സ്വന്തം കുടുംബവുമായും സമൂഹവുമായും സ്വതന്ത്രമായി ഇടപെട്ടിരുന്നു. അതുകൊണ്ടു തന്നെ ഇവരുമായി അടുത്തിടപഴകിയ ആളുകളെയെല്ലാം നിരീക്ഷണത്തിലാക്കിയാതായാണു വിവരം. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇതിനോടകം 3,500 ഓളം പേര്‍ രോഗം ബാധിച്ചു മരിച്ചതായാണു കണക്ക്. 7500 ഓളം പേര്‍ രോഗ ബാധിതരാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.