എബോള നിയന്ത്രണം വിട്ടു, മരണം 1,000 കടന്നു

സ്നീഗള്‍| VISHNU.NL| Last Modified ശനി, 16 ഓഗസ്റ്റ് 2014 (10:33 IST)
ലോകത്തേ ആശങ്കയിലാക്കിക്കൊണ്ട് പിടിവിട്ടു പോയെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. രോഗബാധ മൂലം മരണം 1,000കവിഞ്ഞത്ത്തായാണ് റിപ്പോര്‍ട്ടുകള്‍. രോഗബാധിത രാജ്യങ്ങള്‍ ആരോഗ്യ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സന്നദ്ധസംഘടനയായ മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്സ് അറിയിച്ചതാണിക്കാര്യം.

നാല് ആഫ്രിക്കന്‍ രാജ്യങ്ങളിലായി 1069 പേരുടെ മരണത്തിനിടയാക്കിയ രോഗത്തെ നേരിടാന്‍ അസാധാരണ നടപടികള്‍ വേണമെന്ന് ലോകാരോഗ്യസംഘടന വിലയിരുത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ മുന്നറിയിപ്പ്. രോഗം ബാധിച്ചവരില്‍ പകുതിപ്പേരും തങ്ങള്‍ ഒറ്റപ്പെടുമെന്ന് ഭയത്താല്‍ ഇക്കാര്യം പുറത്തു പറയാത്തത് രോഗ നിര്‍മാര്‍ജന പ്രക്രിയയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

അതേസമയം, എബോള രോഗം ആറു മാസത്തിനുള്ളില്‍ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചേക്കുമെന്ന് ആഫ്രിക്കയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. യുദ്ധസമാനമായ അന്തരീക്ഷമാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിലനില്‍ക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. റിപ്പൊര്‍ട്ടുകളേ തുടര്‍ന്ന് ചൈനയില്‍ ഇന്ന് ആരംഭിക്കുന്ന ലോക യുവ ഒളിംപിക്സില്‍ എബോളരോഗ ബാധിത രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ പങ്കെടുക്കുന്നത് വിലക്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :