ക്രൈസ്റ്റ്ചര്‍ച്ച്|
jibin|
Last Modified ചൊവ്വ, 6 ജനുവരി 2015 (11:14 IST)
ന്യുസിലന്‍ഡില്‍ ശക്തമായ ഭൂചലനം. തിങ്കളാഴ്ച പ്രദേശിക സമയം ഏഴു മണിക്ക് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 6.0 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ന്യുസിലന്‍ഡിലെ പടിഞ്ഞാറ് ആര്‍തര്‍ പാസിലും സമീപപ്രദേശങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. തുടര്‍ന്നുള്ള നാലു മണിക്കൂറിനുള്ളില്‍ 30 ഓളം തുടര്‍ ചലനങ്ങളും പലയിടങ്ങളിലായി ഉണ്ടായി. 2011 ല്‍ 185 പേരുടെ മരണത്തിന് വഴിവെച്ച ക്രൈസ്റ്റ് ചര്‍ച്ചിലുണ്ടായ ഭൂകമ്പത്തില്‍ 185 പേരാണ് കൊല്ലപ്പെട്ടത്.
അതിന് ശേഷം നഗരം പുനര്‍ നിര്‍മിക്കുന്ന തിരക്കിന് ഇടയിലാണ് ന്യുസിലന്‍ഡിലെ ഭീതിയിലാഴ്ത്തി വീണ്ടും വന്‍ ഭൂചലനം ഉണ്ടായത്. തുടര്‍ ചലനങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.