ബര്‍ലിന്‍|
vishnu|
Last Updated:
ചൊവ്വ, 6 ജനുവരി 2015 (12:16 IST)
അസ്വസ്ഥത പുകഞ്ഞുകൊണ്ടിരിക്കുന്ന മുസ്ലിം രാജ്യങ്ങളില്‍ നിന്ന് ഇസ്ലാംമത വിശ്വാസികള്‍ കുടിയേറുന്നതിനെതിരെ ജര്‍മ്മനിയിയില്‍ വന്‍ പ്രതിഷേധം. അഭയാര്‍ഥികളായി വന്നവര്‍ ശരിഅത്ത് നിയമങ്ങള്‍ നടപ്പിലാക്കുകയാണെന്നാരോപിച്ചാണ് പതിനായിരങ്ങള്‍ തെരുവിലിറങ്ങിയത്. കുടിയേറ്റത്തിനെതിരെ പ്രതിഷേധപ്രകടനം നടന്നത്.
ജര്‍മ്മനിയിലെത്തി രാജ്യത്തെ ഇസ്ലാംവത്കരിക്കുകയാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
ഞങ്ങള്‍ക്ക് ഇവിടെ സ്വസ്ഥതയോടെ ജീവിക്കണം. രാജ്യത്ത് ശരീഅത്ത് നീയമം അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ല. മുസ്ലിങ്ങള്‍ അല്ലാത്തവര്‍ക്കെതിരെ ആക്രമണം രാജ്യത്ത് പെരുകുന്നു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പ്രതിഷേധം. ഡസ്‌ഡെന്‍, ബെര്‍ലിന്‍, സ്റ്റുഡ് ഗര്‍ട്ട്, ഉള്‍പ്പെടയുള്ള നഗരങ്ങളിലാണ് മുസ്ലീം കുടിയേറ്റത്തിനെതിരെ പ്രതിഷേധ റാലികള്‍ നടന്നത്. ഇതിനിടെ മുസ്ലിം അഭയാര്‍ത്ഥികളെ പിന്തുണയ്ക്കുന്നവരും റാലിയുമായി രംഗത്തെത്തി.
സംഘര്‍ഷ സാധ്യത് കണക്കിലെടുത്ത് പൊലീസ് സമരക്കാരെ തടഞ്ഞെങ്കിലും വിഷയം രാജ്യത്ത് ചേരിതിരിവിന് ഇടയാക്കുമെന്നാണ് കരുതുന്നത്. അരലക്ഷത്തിലധികം മുസ്ലിങ്ങള്‍ വിവിധ അറബ് രാജ്യങ്ങളില്‍ നിന്നായി ജര്‍മ്മനിയില്‍ അഭയം തേടിയെത്തിയതായാണ് റിപ്പോര്‍ട്ട്. സമരം ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മേര്‍ക്കലിനേയാണ് സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നത്. മുസ്ലീം കുടിയേറ്റത്തിനെതിരെ സമരം ശക്തമാക്കുമെന്നാണ് പ്രതിഷേധക്കാര്‍ അറിയിച്ചിരിക്കുന്നത്.