അഞ്ച് ട്രില്യൺ ഡോളര്‍ വിലയുള്ള ഛിന്നഗ്രഹം നാളെ രാവിലെ ഭൂമിക്കരികിലൂടെ കടന്നുപോകും

ലണ്ടൻ| VISHNU N L| Last Modified ശനി, 18 ജൂലൈ 2015 (16:49 IST)
ഏകദേശം അഞ്ച് ട്രില്യൺ യുഎസ് ഡോളർ വിലമതിക്കുന്ന പ്ലാറ്റിനമുള്ള ഛിന്നഗ്രഹം നാളെ പുലർച്ചെ ഭൂമിക്കരികിലൂടെ കടന്നുപോകും. യുഡബ്ല്യു - 158 എന്നാണ് ഛിന്നഗ്രഹത്തിനു പേരിട്ടിരിക്കുന്നത്. ഇന്ത്യൻ സമയം രാവിലെ നാലുമണിക്കാണ് ഛിന്നഗ്രഹം കടന്നുപോകുന്നത്. ഏകദേശം ഒരു കിലോമീറ്ററോളം വ്യാസമുള്ള ഛിന്നഗ്രഹമാണ് ഇത്. ഭൂമിയിൽ നിന്ന് 2.4 മില്യൺ കിലോമീറ്റർ അടുത്തുകൂടിയാണ് ഛിന്നഗ്രഹം കടന്നുപോകുക.

ഇത്ര അടുത്തുകൂടി കടന്നുപോകുന്നതിനാല്‍ നഗ്ന നേത്രങ്ങള്‍ക്കൊണ്ട് ഇതിനെ കാണാന്‍ സാധിക്കും. കാനറി ദ്വീപിൽ നിന്നുള്ള സ്ലൂ എന്ന സംഘം ഛിന്നഗ്രഹത്തിന്റെ കടന്നുപോകൽ ലൈവായി സ്ട്രീം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ ഗ്രഹത്തില്‍ നിറയെ പ്ലാറ്റിനമാണുള്ളത്.
സൗരയൂഥത്തിന്റെ ഉൽപ്പത്തിയിൽ ഉണ്ടായ കൂട്ടിയിടിയിൽ തകർന്നുപോയ ഗ്രഹങ്ങള്‍ഉടെ അവശിഷ്ടമാണ് ഈ ഛിന്നഗ്രഹം.

ഇത്തരത്തില്‍ നിരവധി ഗ്രഹങ്ങള്‍ സൌരയൂഥത്തില്‍ തന്നെയുണ്ട്. യുഡബ്ല്യു - 158 പോലുള്ള ഛിന്നഗ്രഹങ്ങളെല്ലാം എക്സ് - ടൈപ്പ് എന്നാണ് അറിയപ്പെടുന്നത്. ലോഹമാണ് ഇത്തരത്തിലുള്ള ഛിന്നഗ്രഹങ്ങളുടെ ഉള്ളിൽ കൂടുതലും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :