മദ്യപിച്ച് വിമാനത്തിൽ ബഹളം, 33,000 അടിയിൽവച്ച് വാതിൽ തുറക്കാൻ ശ്രമം, പിന്നീട് നടന്നത് നാടകീയ സംഭവങ്ങൾ, വീഡിയോ !
വെബ്‌ദുനിയ ലേഖകൻ|
Last Modified ചൊവ്വ, 22 ഒക്‌ടോബര്‍ 2019 (19:48 IST)
കഴിഞ്ഞ ദിവസം മോസ്കോയിൽനിന്നും തായ്‌ലാഡിലെ ഫുക്കറ്റിലേക്ക് നോർഡ്‌വിന്റ് എയർലൈൻസ് വിമാനത്തിൽ പറന്ന യാത്രക്കാർ ചില്ലറ പെടാട്ടാടൊന്നുമല്ല പെട്ടത്. ഒരേ യാത്രയിൽ ഒരുപട് പ്രശ്നങ്ങൾ. വിമാനം 33000 അടി ഉയരത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കെ മദ്യലഹരിയിലായിരുന്ന ഒരു യുവാവ് വിമാനത്തിന്റെ എമേർജെൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.
വിമാനത്തിൽ ഉണ്ടായിരുന്ന ഒരു ഡോക്ടർ എത്തി ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ മറ്റു യാത്രക്കാർ ചേർന്ന് ഇയാളെ കീഴ്പ്പെടുത്തി ഫോണിന്റെ കേബിൾ ഉപയോഗിച്ച് ബന്ധിക്കുകയായിരുന്നു. വിമാനം ഉസ്ബക്കിസ്ഥാനിൽ ലാൻഡ് ചെയ്തപോൾ ഇയാളെ പൊലീസിന് കൈമാറി. ഇതോടെ യാത്രക്കാർക്ക് ആശ്വാസമായി. എന്നാൽ ഇതുകൊണ്ട് പ്രശ്നങ്ങൾ തീർന്നില്ല
വിമാനം വീണ്ടും പറന്നുയർന്നതോടെ മദ്യലഹരിയിൽ രണ്ടുപേർ തമ്മിൽ വഴക്കും കയ്യാങ്കളിയുമായി. ഇതിനിടയിൽ ടൊയിലെറ്റിൽ ഇരുന്ന് സിഗരറ്റ് വലിച്ച മറ്റൊരാളെയും വിമാനം അധികൃതർ പിടികൂടി. ഇവരെ ഫുക്കറ്റിൽ വിമാനം ലാൻഡ് ചെയ്തതോടെ തായ്‌ൽൻഡ് പൊലീസിന് കൈമാറിയതായാണ് റിപ്പോർട്ടുകൾ. വിമാനത്തിൽ യാത്ര ചെയ്തിരുന്ന ഒരു മാധ്യമ പ്രവർത്തക പകർത്തിയ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്.