വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ പുതിയ സംവിധാനം, അറിയൂ !

വെബ്‌ദുനിയ ലേഖകൻ| Last Modified ചൊവ്വ, 22 ഒക്‌ടോബര്‍ 2019 (18:29 IST)
അനാവശ്യമായി ഗ്രൂപ്പുകളിലേക്ക് ആഡ് ചെയ്യപ്പെടുന്നത് തടയാൻ പ്രത്യേക ഫിച്ചറുമായി വാട്ട്സ് ആപ്പ്. ഗ്രൂപ്പുകളിലേക്ക് ആഡ് ചെയ്യുന്നതിന് നമ്മൂടെ കൊൺടാക്‌ടുകൾക്ക് അനുമതി നൽകുന്നതിനും നിഷേധിക്കുന്നതിനുമുള്ള സംവിധാനമാണ് വാട്ട്സ് ആപ്പ് കൊണ്ടുവന്നിരിക്കുന്നത്.

ഈ ഫീച്ചറിന്റെ പ്രാരംഭ ഡിസൈൻ ഇന്ത്യയിൽ നേരത്തെ തന്നെ ലഭ്യമാക്കിയിട്ടുണ്ട് എങ്കിലും കൂടുതൽ സൗകര്യങ്ങളോടെ സംവിധാനത്തെ വികസിപ്പിച്ചിരിക്കുകയാണ് വാട്ട്സ് ആപ്പ്. എവരിവണ്‍, മൈ കോണ്‍ടാക്ട്സ്, മൈ കോണ്‍ടാക്ട്സ് എക്‌സെപ്റ്റ് എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളാണ് ഗ്രൂപ്പ് പ്രൈവസി സെറ്റിങ്‌സിൽ ഉണ്ടാവുക.

മൈ കോ‌ൺടാക്ട് എക്‌സെപ്റ്റ് എന്ന ഒപ്ഷനിൽ നമ്മുടെ കോണ്ടാക്ടിൽ ആളുകൾക്ക് പ്രത്യേകം അനുമതി നൽകാം. ഇതോടെ ഇഷ്ടമില്ലാത്ത ഗ്രൂപ്പുകളിലേക്ക് ആഡ് ചെയ്യപ്പെടുന്നത് ചെറുക്കാനാകും. വാട്ട്സ് ആപ്പിന്റെ ആൻഡ്രോയിഡ് ഐഒഎസ് ബീറ്റ പതിപ്പുകളിലാണ് ഈ ഫീച്ചർ പരീക്ഷിക്കുന്നത്. ഐഒഎസ് പതിപ്പിലായിരിക്കും പരിഷ്കരിച്ച ഫീച്ചർ ഇന്ത്യയിൽ ആദ്യം എത്തുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :