പ്രണയം കൂടുതൽ സുന്ദരമാക്കാൻ ഇക്കാര്യം നിങ്ങളെ സഹായിക്കും !

Last Modified വ്യാഴം, 14 മാര്‍ച്ച് 2019 (20:01 IST)
പ്രണയ ബന്ധങ്ങളിലെ പ്രശ്നങ്ങൾ അകറ്റാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് പലരും ചോദിക്കാറുണ്ട്. ഇതിനും ജ്യോതിഷത്തിൽ വഴിയുണ്ട് എന്ന് പറഞ്ഞാൽ ആരും തമാശയായി കാണേണ്ട. കാമദേവനെയും രതി ദേവിയേയും പ്രീതിപ്പെടുത്തിയാൽ പ്രണയം കൂടുതൽ ഊശ്മളമാകും എന്നാണ് ജ്യോതിഷ വിദഗ്ധർ പറയുന്നത്.

ഉഗ്രകോപിയായ ശിവനെപോലും പ്രണയത്തിലാക്കിയവരാണ് കാമദേവനും രതീദേവിയും. അതിനാൽ കാമദേവ പ്രീതി പ്രണയ വിവാഹ ബന്ധങ്ങളെ കൂടുതൽ ഇഴയടുപ്പമുള്ളതാക്കും എന്നാണ് വിശ്വാസം. ഇതിനായി ചേയ്യേണ്ട ഏറ്റവും ഉത്തമമായ കാര്യമാണ് കാമദേവ പൂജ.

പൂജാമുറിക്ക് സമീപത്ത് നെയ്‌വിളക്ക് കത്തിച്ചുവച്ച് "ഓം കാമദേവായ വിദ്മഹേ പുഷ്പബാണായ ധീമഹീ തന്നോനംഗ പ്രചോദയാല്‍" എന്ന മന്ത്രം ജപിച്ചുകൊണ്ട് കാമദേവന് പുഷ്പാർച്ചന നടത്തുന്നതാണ് കാമദേവ പൂജ. ഇത് 40 ദിവസം തുടർച്ചയായി ചെയ്താൽ പ്രണയ സാഫല്യം ഉറപ്പെന്നാണ് വിശ്വാസം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :