ആളില്ലാവിമാനങ്ങള്‍ക്ക് പുറമെ ആളില്ലാ യുദ്ധക്കപ്പലുകളും, ലോകത്തെ ഞെട്ടിച്ചുകൊണ്ട് ബ്രിട്ടണ്‍

ലണ്ടൻ| VISHNU N L| Last Modified ബുധന്‍, 2 സെപ്‌റ്റംബര്‍ 2015 (08:29 IST)
ഡ്രോണുകള്‍ അഥവാ ആളില്ലാ വിമാനങ്ങളേപ്പറ്റി നമുക്കറിയാം. വിദൂരമായ കേന്ദ്രത്തിലിരുന്ന് മറ്റു സ്ഥലങ്ങളില്‍ പറക്കുന്ന വിമാനങ്ങളെ നിയന്ത്രിക്കുകയാണ് ഇതിന്റെ സാങ്കേതിക വിദ്യ. ഇത്തരത്തില്‍ നിരീക്ഷണങ്ങള്‍ക്കും യുദ്ധസ്ഥലങ്ങളില്‍ ആക്രമണം നടത്താനും ഡ്രോണുകള്‍ ഉണ്ട്. അമേരിക്കയ്ക്കും ബ്രിട്ടണും ഇത്തരത്തില്‍ ഡ്രോണുകള്‍ ഉണ്ട്.

എന്നാല്‍ ഡ്രോണുകളേപ്പോലെ യുദ്ധക്കപ്പലുകളും വിദൂര നിയന്ത്രിതമാക്കിയാലോ. അതായത് ആളില്ലാ യുദ്ധക്കപ്പല്‍...! സംശയിക്കേണ്ട അടുത്ത 35 വര്‍ഷത്തിനകം ഇത്തരത്തില്‍ ഒരു യുദ്ധക്കപ്പല്‍ ലോകത്ത് നീരണിയും. ബ്രിട്ടീഷ് റോയല്‍
നേവിയാണ് പുതുതലമുറ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത പുറത്ത് വിട്ട് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.

റോയൽ നേവി യുദ്ധക്കപ്പലുകളിലും പുതിയകാല സാങ്കേതികവിദ്യയുടെ സാധ്യതകൾ അന്വേഷിച്ചതിന്റെ ഫലമാണു എന്നു പേരിട്ട ഈ യുദ്ധക്കപ്പലുകൾ. ഇവ വിദൂരനിയന്ത്രിതമായിരിക്കും. അതിവേഗമാർന്നതും നവീനരീതിയിലുള്ള ആയുധങ്ങൾ പ്രയോഗിക്കാൻ ശേഷിയുള്ളതുമായിരിക്കും.

അഞ്ചു നാവികർക്കു ദൂരെ കംപ്യൂട്ടർ സ്ക്രീനിനു മുന്നിലിരുന്ന് ഇവ നിയന്ത്രിക്കാം. ആകെ ക്രൂ അംഗങ്ങൾ 50 മതിയാകും. നിലവിൽ ഒരു യുദ്ധക്കപ്പലിന് 200 പേർ വേണം. ബ്രിട്ടിഷ് നാവിക വിദഗ്ധരോടൊപ്പം ഗവേഷണം നടത്തുന്ന പ്രമുഖ ബ്രിട്ടിഷ് ഇലക്ട്രോണിക് സിസ്റ്റംസ് ആണ് പുതിയ യുദ്ധക്കപ്പലുകളുടെ രൂപകൽപന പുറത്തുവിട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :