കോഹിനൂര്‍ രത്നം ഇന്ത്യയ്‌ക്ക് മടക്കിക്കൊടുക്കണമെന്ന്‌ ബ്രിട്ടിഷ് എം‌പി

ലണ്ടന്‍| VISHNU N L| Last Modified ബുധന്‍, 29 ജൂലൈ 2015 (12:42 IST)
ഏറെക്കാലമായി തിരികെ വേണമെന്ന് അവകാശപ്പെടുന്ന പുരാതനമായ കോഹിനൂര്‍ രത്നം ഇന്ത്യയ്‌ക്ക് മടക്കിക്കൊടുക്കണമെന്ന്‌ ആവശ്യപ്പെട്ട് ബ്രിട്ടിഷ് എം‌പി രംഗത്ത്. ഇന്ത്യന്‍ വംശജനായ കീത്ത്‌ വാസ്‌ ആണ് ഈ ആവശ്യമുന്നയിച്ച് ബ്രിട്ടീഷ് സര്‍ക്കാരിന് കത്തയച്ചിരിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നവംബറില്‍ ബ്രിട്ടണ്‍ സന്ദര്‍ശിക്കുമ്പോള്‍ കോഹിനൂര്‍ മടക്കി നല്‍കണമെന്നാണ്‌ കീത്ത്‌ വാസ്‌ ആവശ്യപ്പെട്ടത്‌.

ഇരുനൂറ്‌ വര്‍ഷത്തെ ബ്രിട്ടീഷ്‌ കൊളോണിയല്‍ ഭരണം ഇന്ത്യയെ ചൂഷണം ചെയ്‌തുവെന്നും അതിന്‌ ബ്രിട്ടണ്‍ നഷ്‌ടപരിഹാരം നല്‍കണമെന്നും ഓക്‌സ്ഫോര്‍ഡ്‌ യൂണിയനില്‍ ശശി തരൂര്‍ നടത്തിയ പ്രസംഗം സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. ബ്രിട്ടണില്‍ പോലും ഇത് വാര്‍ത്തകള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ചു. ഇതിനു പിന്നാലെയാണ് കീത്ത് വാസ് രംഗത്തെത്തിയിരിക്കുന്നത്.

തരൂരിന്റെ പ്രസംഗത്തെയും അതിന്‌ നരേന്ദ്രമോഡി നല്‍കിയ അംഗീകാരത്തെയും സ്വാഗതം ചെയ്യുന്നു. പരിഹരിക്കപ്പെടേണ്ട പ്രശ്‌നങ്ങളാണിവ. എന്നാല്‍, സാമ്പത്തിക പരിഹാരത്തിനു പിന്നാലെ പോകുന്നത്‌ സങ്കീര്‍ണ്ണവും സമയം നഷ്‌ടപ്പെടുത്തുന്നതും നിഷ്‌ഫലവുമായ സംഗതിയായിരിക്കും. അതേസമയം, വിലപ്പെട്ട വസ്‌തുക്കള്‍ തിരിച്ചുകൊടുക്കാതിരിക്കുന്നത്‌ ശരിയായ ഒഴിവുകഴിവല്ല എന്നും കീത്ത്‌ പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.

നവംബറില്‍ നരേന്ദ്രമോഡി ബ്രിട്ടീഷ്‌ സന്ദര്‍ശനത്തിന്‌ എത്തും. അദ്ദേഹം സന്ദര്‍ശം പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ പ്രധാനമന്ത്രി ഡേവിഡ്‌ കാമറണ്‍ കോഹിനൂര്‍ മടക്കിനല്‍കാമെന്ന വാഗ്‌ദാനം കൂടി നല്‍കിയാല്‍ അത്‌ ഉത്‌കൃഷ്‌ടമായ നടപടിയായിരിക്കുമെന്നും കീത്ത്‌ വാസ്‌ അഭിപ്രായപ്പെടുന്നു. വിക്‌ടോറിയ രാജ്‌ഞി ഇന്ത്യയുടെ ചക്രവര്‍ത്തിനിയായപ്പോഴാണ് കോഹിനൂര്‍ രത്നം ഇന്ത്യയ്ക്ക് നഷ്ടമായത്. രാജ്ഞിയുടെ കിരീടത്തില്‍ പതിപ്പിച്ച ഇത് ബ്രിട്ടണ്‍ കടത്തിക്കൊണ്ടുപോവുകയായിരുന്നു.
37.21 ഗ്രാം ഭാരമുണ്ടായിരുന്ന രത്നം 21.61 ഗ്രാമായി ചെത്തി മിനുക്കുകയും ചെയ്തു. 2013 ല്‍ കാമറണ്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴും കോഹിനൂര്‍ മടക്കിനല്‍കണമെന്ന ആവശ്യമുയര്‍ന്നുവെങ്കിലും അദ്ദേഹം അത്‌ അംഗീകരിച്ചിരുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

China - Pakistan: 'ഇന്ത്യ പേടിക്കണോ?' ചൈനീസ് മിസൈലുകള്‍ ...

China - Pakistan: 'ഇന്ത്യ പേടിക്കണോ?' ചൈനീസ് മിസൈലുകള്‍ പാക്കിസ്ഥാനു എന്തിനാണ്?
അതിര്‍ത്തികളില്‍ യുദ്ധസമാന അന്തരീക്ഷം നിലനില്‍ക്കുന്നതിനിടെയാണ് ചൈന പാക്കിസ്ഥാനു നൂതന ...

പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബന്ധുകൂടിയായ 67 ...

പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബന്ധുകൂടിയായ 67 കാരന് 29 വര്‍ഷം കഠിനതടവ്
പ്രതി കുട്ടിയുടെ മാതാവിന്റെ അമ്മാവനാണ്. മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ കോടതിയാണ് 29 ...

പരിചയപ്പെട്ടത് ഡേറ്റിംഗ് ആപ്പ് വഴി; തിരുവനന്തപുരത്ത് ...

പരിചയപ്പെട്ടത് ഡേറ്റിംഗ് ആപ്പ് വഴി; തിരുവനന്തപുരത്ത് ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
തിരുവനന്തപുരത്ത് പ്രണയത്തിന്റെ മറവില്‍ വനിതാ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ...

മഴ കനക്കുന്നു; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ...

മഴ കനക്കുന്നു; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഇടിമിന്നല്‍ മുന്നറിയിപ്പും
സംസ്ഥാനത്ത് മഴ കനക്കുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ...

ഇന്ത്യയിലൊരു പടക്കം പൊട്ടിയാലും പാകിസ്ഥാനെ കുറ്റം പറയും, ...

ഇന്ത്യയിലൊരു പടക്കം പൊട്ടിയാലും പാകിസ്ഥാനെ കുറ്റം പറയും, വീണ്ടും വിവാദപ്രസ്താവന നടത്തി ഷാഹിദ് അഫ്രീദി
പഹല്‍ഗാം ഭീകരാക്രംണത്തില്‍ വീണ്ടും വിവാദപ്രസ്താവനയുമായി പാക് ക്രിക്കറ്റ് ടീം മുന്‍ ...