കബഡിയില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

Last Modified വെള്ളി, 3 ഒക്‌ടോബര്‍ 2014 (11:56 IST)
പുരുഷ ടീമും ഫൈനലില്‍ എതിരാളികളായ ഇറാനെ തോല്‍പ്പിച്ചതോടെ കബഡിയില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം. ഇതോടെ തുടര്‍ച്ചയായി ഏഴാമത്തെയും മൊത്തം പതിനൊന്നാമത്തെയും സ്വര്‍ണ്ണം കുറിച്ചു.

ഫൈനലില്‍ 27-25എന്ന സ്‌കോറിലായിരുന്നു പുരുഷ ടീം സ്വര്‍ണ്ണം നേടിയത്‌. ആദ്യ പകുതിയില്‍ എട്ടു പോയിന്റ്‌ വ്യത്യാസത്തില്‍ പിന്നിലായിരുന്ന ഇന്ത്യ രണ്ടാം പകുതിയില്‍ ശക്‌തമായി തിരിച്ചു വരികയായിരുന്നു. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ ഇതുവരെ സ്വര്‍ണ്ണം കൈവിട്ടിട്ടില്ല എന്ന റെക്കോഡ്‌ നിലനിര്‍ത്താന്‍ ഇന്ത്യയ്‌ക്കായി. രണ്ടാം തവണയാണ്‌ ഇറാന്‍ ഫൈനലില്‍ കടക്കുന്നത്‌.

നേരത്തേ വനിതാ കബഡിയിലും ഇന്ത്യ ഇറാനെ കീഴടക്കി സ്വര്‍ണ്ണം നേടിയിരുന്നു. ഇറാനെ 31-21 ന്‌ വീഴ്‌ത്തിയാണ്‌ ഇന്ത്യന്‍ വനിതാടീം സ്വര്‍ണ്ണവേട്ട നടത്തിയത്‌. ശക്‌തമായ മത്സരത്തിനൊടുവില്‍ ദുര്‍ബലരായ ഇറാന്റെ അതിജീവനത്തെ ഇന്ത്യ പിടിച്ചടക്കുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :