അടുത്ത അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് മത്സരിക്കും; സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു

രേണുക വേണു| Last Modified ബുധന്‍, 16 നവം‌ബര്‍ 2022 (12:11 IST)

അടുത്ത അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്. 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനായാണ് ട്രംപ് മത്സരിക്കുക.

'അമേരിക്കയെ വീണ്ടും മഹത്വത്തിലേക്ക് തിരിച്ചെത്തിക്കുന്നതിനായി ഞാന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരിക്കുകയാണ്' ട്രംപ് പറഞ്ഞു.

കഴിഞ്ഞ യുഎസ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡനോടാണ് ട്രംപ് പരാജയപ്പെട്ടത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :