2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് മത്സരിക്കും ! വെളിപ്പെടുത്തല്‍

രേണുക വേണു| Last Modified ശനി, 4 സെപ്‌റ്റംബര്‍ 2021 (14:16 IST)

അടുത്ത യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഡൊണാള്‍ഡ് ട്രംപ് മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. 2024 ലാണ് അടുത്ത തിരഞ്ഞെടുപ്പ് നടക്കേണ്ടത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ട്രംപ് ഒരിക്കല്‍ കൂടി മത്സരിക്കുമെന്നും താന്‍ സ്ഥാനാര്‍ഥിയാണെന്ന കാര്യം ട്രംപ് തന്നെ ഉടന്‍ പ്രഖ്യാപിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. ട്രംപ് തന്റെ സ്ഥാനാര്‍ഥിത്വം ഉടന്‍ പ്രഖ്യാപിക്കുമെന്ന് യുഎസ് ലോമേക്കര്‍ ജിം ജോര്‍ദാന്‍ സ്വകാര്യ ചാനലിലെ പൊളിറ്റിക്കല്‍ വെബ് ഷോയിലാണ് വെളിപ്പെടുത്തിയത്. അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്തതിനു ശേഷമാണ് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാന്‍ ട്രംപ് തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :