അനുബന്ധ വാര്‍ത്തകള്‍
- 'കൊണ്ടുവന്നത് കൈകളും കാലുകളും ബന്ധിച്ച്'; യുഎസ് സൈനിക വിമാനത്തില്‍ ഇന്ത്യയിലെത്തിയ യുവാവ്
- 'പെണ്ണുങ്ങളെ തോല്‍പ്പിക്കാന്‍ ആണുങ്ങളെ അനുവദിക്കില്ല'; ട്രാന്‍സ്ജെന്‍ഡര്‍ അത്ലറ്റുകള്‍ക്ക് വനിതാ കായിക ഇനങ്ങളില്‍ വിലക്ക്, ട്രംപ് ഉത്തരവില്‍ ഒപ്പിട്ടു
- മാതൃ രാജ്യത്ത് നിന്നും പിഴുതെറിയാനുള്ള ഒരു പദ്ധതിയും അംഗീകരിക്കില്ല, ഗാസയില്‍ ട്രംപിന്റെ നിര്‍ദേശം തള്ളി ഹമാസ്
- തന്നെ വധിച്ചാല്‍ ഇറാന് ബാക്കിയുണ്ടാകില്ല; ഉപദേഷ്ടാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ട്രംപ്
- അടിക്ക് തിരിച്ചടി: അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കല്‍ക്കരി, പ്രകൃതിവാതകം ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 15 ശതമാനം നികുതി ഏര്‍പ്പെടുത്തി ചൈന
Donald Trump: 'പ്ലാസ്റ്റിക്കിലേക്ക് മടങ്ങൂ' വിചിത്ര ആഹ്വാനവുമായി ട്രംപ്
പ്ലാസ്റ്റിക് സ്‌ട്രോകള്‍ നിരോധിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്
Donald Trump: പ്ലാസ്റ്റിക്കിലേക്ക് മടങ്ങിപ്പോകണമെന്ന ആഹ്വാനവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ പ്ലാസ്റ്റിക് ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്നും ജോ ബൈഡന്‍ കൊണ്ടുവന്ന പരിസ്ഥിതി സൗഹൃദ പേപ്പര്‍ സ്‌ട്രോ നയം പിന്‍വലിക്കുമെന്നും ട്രംപ് പറഞ്ഞു.
' ഒരിക്കലും സാധ്യമാകാത്ത, പരിഹാസ്യമായ ബൈഡന്റെ പേപ്പര്‍ സ്‌ട്രോ നയം റദ്ദാക്കുന്ന എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ ഞാന്‍ അടുത്ത ആഴ്ച ഒപ്പിടും. എല്ലാവരും പ്ലാസ്റ്റിക്കിലേക്ക് മടങ്ങിപ്പോകൂ,' ട്രംപ് പറഞ്ഞു.
' പ്ലാസ്റ്റിക് സ്‌ട്രോകള്‍ നിരോധിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. നിങ്ങള്‍ ആരെങ്കിലും പേപ്പര്‍ സ്‌ട്രോ ഉപയോഗിച്ചു നോക്കിയിട്ടുണ്ടോ? അവ നന്നായി പ്രവര്‍ത്തിക്കുന്നില്ല,' ട്രംപ് കൂട്ടിച്ചേര്‍ത്തു.
അടുത്ത ലേഖനം