തണുപ്പത്തുറങ്ങുന്ന കുഞ്ഞിനെ പുതപ്പിച്ച് വളർത്തുനായ; വീഡിയോ വൈറൽ

സുശാന്ത നന്ദ ഐഎഫ്എസ് ഉദ്യോഗസ്ഥൻ ട്വിറ്ററിൽ പങ്കുവച്ച ദൃശ്യങ്ങളാണ് ഇപ്പോൾ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

തുമ്പി ഏബ്രഹാം| Last Updated: തിങ്കള്‍, 2 ഡിസം‌ബര്‍ 2019 (11:07 IST)
പിഞ്ചുകുഞ്ഞിനെ പരിപാലിക്കുന്ന ഒരു വളർത്തുനായയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സുശാന്ത നന്ദ ഐഎഫ്എസ് ഉദ്യോഗസ്ഥൻ ട്വിറ്ററിൽ പങ്കുവച്ച ദൃശ്യങ്ങളാണ് ഇപ്പോൾ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

കിടക്കയിൽ കിടന്നുറങ്ങുന്ന പിഞ്ചുകുഞ്ഞിനെ പുതപ്പ് കൊണ്ട് മൂടിയിട്ടില്ല. തണുപ്പുള്ള സാഹചര്യത്തിൽ വളർത്തുനായ പിഞ്ചുകുഞ്ഞിനോട് കാണിക്കുന്ന സ്നേഹമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

തന്റെ മുഖം ഉപയോഗിച്ചാണ് നായ കുഞ്ഞിനെ പുതപ്പിക്കുന്നത്. ഒരു വശത്ത് നിന്ന് ആരംഭിച്ച് പിഞ്ചുകുഞ്ഞിനെ പൂർണ്ണമായി പുതപ്പ് കൊണ്ട് മൂടുകയാണ് വളർത്തുനായ. കുഞ്ഞ് അപ്പോഴുംസുഖമായി ഉറങ്ങുകയാണ്. നിശ്ചയമായും ഈ നായ സ്വർഗരാജ്യത്തിൽ എത്തുമെന്ന ആമുഖത്തോടെയാണ് സുഷാന്ത നന്ദ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :