ഇംഗ്ലണ്ട്|
VISHNU.NL|
Last Modified ബുധന്‍, 2 ജൂലൈ 2014 (11:28 IST)
നായ എപ്പോഴും മനുഷ്യനുമായി ഇണങ്ങി ജീവിക്കുന്നവയാണ്. തന്റെ യജമാനന്റെ സ്വത്തും സമ്പാദ്യവും സംരക്ഷിക്കാനായി രാത്രിയില്‍ പോലും ഇവ ഉറങ്ങാതിരിക്കും. എന്നാല്‍ നായ ഉറങ്ങിയ്തുമൂലം കാശുകാരനായ ചരിത്രമുണ്ടായിട്ടുണ്ടോ? എന്നാല്‍ അതും സംഭവിച്ചു!
ഇംഗ്ലണ്ടിലെ ഡെര്‍ബിഷൈറിലാണ് ഈ ലോകാത്ഭുതമുണ്ടായത്. വില്ലേജര്‍ ജിം എന്ന അപരനാമത്തില്‍ അറിയപ്പെടാനാഗ്രഹിക്കുന്ന ആളുടെ നായയാണ് ഉറക്കം തൂങ്ങി ഉടമസ്ഥന് പണം വാരാന്‍ സഹായിച്ചത്.
ഇയാളുടെ കറുത്ത ലാബ്രഡോര്‍ നായ ഉറക്കം തൂങ്ങുന്ന ചിത്രം തന്റെ ക്യാമറയില്‍ തമാശക്കയി എടുത്ത ജിം ഒരു ദിവസം ഈ ചിത്രം ഇന്റെര്‍ നെറ്റില്‍ ഇട്ടതൊടെയാണ് ജിമ്മിനെ ഭാഗ്യ ദേവത കടാക്ഷിച്ചത്.
ദിവസങ്ങള്‍ക്കുള്ളില്‍ പടം നെറ്റ് ലോകത്ത് ചര്‍ച്ചയായി. ചൂടപ്പം പോലെയാണ് പിന്നീട് ഉറക്കം തൂങ്ങുന്ന നായ പ്രചരിച്ചത്. 10 മില്യണ്‍ ആളുകളാണ് ഇത് ഓണ്‍ലൈനില്‍ കണ്ടത്. മനസില്‍ ലഡ്ഡു പൊട്ടുക എന്നൊന്നുണ്ടല്ലോ? അങ്ങനെയൊന്ന് ജിമ്മിന്റെ മനസിലും പൊട്ടി
ഹോളിഡേ വസതികളുടെ ബിസിനസ്സിലേക്ക് കടക്കാനിരുന്ന ജിം
ഈ ചിത്രം പതിച്ച പതിനായിരക്കണക്കിന് ആശംസാക്കാര്‍ഡുകള്‍ വിറ്റഴിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. നായയുടെ ചിത്രവും മറ്റുചിത്രങ്ങളും കൂടി പതിച്ച് രണ്ടു പൗണ്ടിനാണ് കാര്‍ഡ് വിറ്റു തുടങ്ങിയത്. എന്നാല്‍ കാര്‍ഡിന്റെ വിലയിപ്പോള്‍ 40 പൌണ്ട് കടന്നു എന്ന് കേട്ടാല്‍ നിങ്ങള്‍ അത്ഭുതപ്പെട്ടുപോകും!
കഴിഞ്ഞ ജനുവരി വരെ 60,000 ത്തിലധികം കാര്‍ഡുകള്‍ ജിം വിറ്റഴിച്ചു. ഡെര്‍ബിഷൈറിലെ 200 ഓളം കടകളിലൂടെ ഇപ്പോള്‍ ചിത്രം വില്‍ക്കുന്നു. ജിം കൊടീശ്വരനായെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.ജിം ഇപ്പോള്‍ മൃഗങ്ങളുടേയും പ്രകൃതിദൃശ്യങ്ങളുടേയും ചിത്രങ്ങളിലേക്ക് ശ്രദ്ധ തിരിച്ചിരിക്കുകയാണ്, ആള്‍ക്കാരുടെ മനസ് മാറുന്നതിനു മുമ്പ് പണം വാരാന്‍...