ചെന്നൈ|
Last Updated:
ചൊവ്വ, 1 ജൂലൈ 2014 (16:01 IST)
ചെന്നൈ പോരൂര്‍ മുഗളിവാക്കത്ത് കെട്ടിടദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 28 ആയി. 33 ഓളം പേര്‍ ഇപ്പോഴും ഉള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. രക്ഷപ്പെട്ട 23 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നിര്‍മാണത്തിലെ പാളിച്ചയാണ് കെട്ടിടം തകര്‍ന്നുവീഴാന്‍ ഇടയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് കെട്ടിടത്തിന്റെ പ്രമോട്ടര്‍മാരും എഞ്ചിനീയര്‍മാരുമടക്കം അഞ്ചു പേരെ അറസ്റ്റ് ചെയ്തു.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സംഭവസ്ഥലം സന്ദര്‍ശിച്ചു. അപകടസ്ഥലം സന്ദര്‍ശിച്ച ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 5 ലക്ഷം രൂപ സഹായധനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചു. പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപയും നല്‍കും. അപകടസമയത്ത് ജോലിചെയ്ത് വരുന്ന മറ്റ് തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകാന്‍ 25,000 രൂപ സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കുടുങ്ങിപ്പോയവരെ രക്ഷിക്കാന്‍ ദേശീയ ദുരന്ത നിവാരണസേനയും അഗ്നിശമന സേനാംഗങ്ങളുടെയും നേതൃത്വത്തില്‍ ശ്രമം തുടരുകയാണ്.
തെരച്ചിലിന് മൈക്രോ ക്യാമറകള്‍, സൗണ്ട് ലേക്കേറ്റര്‍ മോണിറ്റര്‍ എന്നിവ ഉപയോഗിക്കുന്നുണ്ട്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിലേക്ക് ഓക്‌സിജനും പമ്പുചെയ്ത് നല്‍കുന്നുണ്ട്.
ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് 30-ഓളം തൊഴിലാളികള്‍ ഭക്ഷണം പാകംചെയ്ത് കഴിച്ചുകൊണ്ടിരിക്കെ കെട്ടിടം തകര്‍ന്നുവീണത്.