റിയാദ്|
vishnu|
Last Modified തിങ്കള്‍, 4 മെയ് 2015 (17:05 IST)
തന്റെ മുന്‍ കാമുകനോട് സംസാരിച്ചതിന്റെ പേരില്‍ സൌദിയില്‍ യുവതിയെ ഭര്‍ത്താവ് മൊഴിചൊല്ലി. ഭര്‍ത്താവിനും ഭര്‍തൃ സഹോദരിയ്‌ക്കുമൊപ്പം അവധി ദിനം ആഘോഷിക്കുന്നതിന് പാര്‍ക്കില്‍ പോയ സമയത്ത്
ഭര്‍ത്താവിന്റെ കണ്ണ്‌വെട്ടിച്ച് പഴയ കാമുകനോട് സംസാരിച്ചതിനാണ് മൊഴിചൊല്ലിയത്. സൗദിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന സദ ദിനപ്പത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തത്.
റിയാദിലെ ഒരു പാര്‍ക്കിലാണ് യുവതിയും ഭര്‍ത്താവും പോയത്. ഇവിടെ വച്ച് അപ്രതീക്ഷിതമായി മുന്‍ കാമുകനെ കണ്ട യുവതി ഹായ് പറയുകയായിരുന്നു. ബാത്ത്‌റൂമിലേക്ക് പോകുന്നുവെന്ന് പറഞ്ഞു മുന്‍ കാമുകന് സമീപത്തേക്ക് പോയ യുവതി കാമുകനോട് കൂടുതല്‍ നേരം സംസാരിക്കുകയും വിശേഷങ്ങള്‍ ചോദിക്കുകയും ചെയ്തിരുന്നു. ഇത് കണ്ട ഭര്‍തൃ സഹോദരി ഇത് യുവതിയുടെ ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു.
രോഷം പൂണ്ട ഭര്‍ത്താവ് യുവതിയെ മര്‍ദ്ദിക്കുകയും തുടര്‍ന്ന് മൊഴിചൊല്ലുകയുമായിരുന്നു എന്നാണ് സദ പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിസാര കാരണങ്ങള്‍ കൊണ്ട് വിവാഹ ബന്ധം വേര്‍പെടുത്തുന്ന വാര്‍ത്തകള്‍ ഇതിനു മുമ്പും സൌദിയില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. വാട്‌സ്ആപ്പ് സന്ദേശത്തിന് മറുപടി അയച്ചില്ല, കാറിന്റെ ഡോറടച്ചില്ല തുടങ്ങിയ നിസാര കാര്യങ്ങള്‍ക്കും സൗദിയില്‍ വിവാഹ മോചനങ്ങള്‍ നടന്നിട്ടുണ്ട്.