സസ്യഭുക്കുകളായ കുഞ്ഞന്‍ ഡിനോസറുകളും ഇവിടെ ഉണ്ടായിരുന്നു

ഡിനോസറുകള്‍, ലണ്ടൻ , ഫോസില്‍ , ഗവേഷകര്‍ , പോർച്ചുഗല്‍ , സസ്യഭുക്ക്
ലണ്ടൻ| jibin| Last Modified വെള്ളി, 19 സെപ്‌റ്റംബര്‍ 2014 (11:54 IST)
ഡിനോസറുകളിലെ ആകാംക്ഷയ്ക്ക് പുതിയ നിറം പകര്‍ന്ന് ഡിനോസറുകളുടെ പുതിയ ഇനത്തെ ശാസ്ത്രജ്ഞന്മാർ കണ്ടെത്തി. ഏറ്റവും ചെറിയ തരത്തിലുള്ള സസ്യഭുക്കുകളായ ഡിനോസറുകളുടെ ഫോസിലുകളാണ് പോർച്ചുഗലിൽ നിന്നും ലഭിച്ചത്. ഇതുവരെ ലഭിച്ചതിൽ വെച്ച് ഏറ്റവും ചെറിയ സസ്യഭുക്കുകളായ ഡിനോസറുകളുടെ വര്‍ഗത്തില്‍ പെട്ടവയുടെ ഫോസിലുകളാണ് ഇതെന്ന് ഗവേഷകരിൽ ഒരാളായ ഫെർനാണ്ടോ എസ്കാസ്സോ പോർച്ചുഗീസ് ലൂസാ വ്യക്തമാക്കി.

യൂണിവേഴ്സിറ്റി ഓഫ് ലിസ്ബോൺ, നാഷണൽ ഹിസ്റ്ററി സൊസൈറ്റി ഓഫ് ടോറസ് വേദ്രാസ്, യൂണിവേഴ്സിറ്റി ഓഫ് മാഡ്രിഡ് എന്നിവിടങ്ങളിലുള്ള ശാസ്ത്രജ്ഞരാണ് സസ്യഭുക്കുകളായ ഡിനോസറുകളുടെ ഫോസിലുകളെ കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തിയത്. ഡിനോസറുകളുടെ വാലിന്റെയും, ഇടുപ്പെല്ലിന്റെയും പിൻകാൽപ്പാദത്തിന്റെയും എല്ലുകളാണ് ഇവർ പഠനത്തിനായി ഉപയോഗിച്ചത്.

ഡിനോസറുകളെ സംബന്ധിച്ച് 1999ൽ നടന്ന പഠനങ്ങളിലെ കണ്ടെത്തലുകൾ പഠിച്ച ശേഷം ഇവർ അമേരിക്കയിൽ യാത്ര ചെയ്ത് ആ കാലഘട്ടത്തിലെ ഫോസിലുകൾ കൂടുതൽ അന്വേഷിച്ചാണ് പുതിയ ഇനത്തിലുള്ള സസ്യഭുക്കുകളായ ഡിനോസറുകളെ കണ്ടെത്തിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :