മാറിടം വലിപ്പം കൂട്ടിയപ്പോള്‍ പാപ്പരായി; പ്രസവം ലൈവാക്കി മോഡല്‍ പണക്കാരിയായി

ജോസെ കണ്ണിംഗ്‌ഹാം , ലണ്ടൻ , മോഡല്‍ , പ്രസവം
ലണ്ടൻ| jibin| Last Updated: വെള്ളി, 1 ഓഗസ്റ്റ് 2014 (11:45 IST)
മാറിടവലിപ്പം കുറഞ്ഞതില്‍ മനംനൊന്ത് പ്രശസ്ത ബ്രിട്ടീഷ് മോഡലായ ജോസെ കണ്ണിംഗ്‌ഹാം വലിപ്പം കൂടാനുള്ള ശസ്ത്രക്രിയ നടത്തി പാപ്പരായി. ബാങ്ക് ബാലന്‍സ് തീര്‍ന്നതോടെ താരം പണക്കാരിയാകാന്‍ സ്വന്തം പ്രസവം ലൈവായി കാണിച്ച് പണമുണ്ടാക്കാനുള്ള തീരുമാനത്തിലാണ്. അതിനാല്‍ ടിക്കറ്റെടുത്താൽ ആര്‍ക്കും പ്രസവം ലൈവായി കാണാം.

10,000 പൗണ്ട് വീതമുള്ള രണ്ട് ടിക്കറ്റ് സ്വന്തമാക്കുന്നവർക്ക് പ്രസവംകാണുന്നതിനൊപ്പം ചിത്രീകരിക്കുകയുമാവാം. 5,000 പൗണ്ട് മാത്രം വിലയുള്ള ടിക്കറ്റ് സ്വന്തമാക്കിയാൽ പ്രസവം കാണാനുള്ള അവസരം മാത്രമായിരിക്കും ലഭിക്കുക. ഇതുവരെ ചിത്രീകരണത്തിന് അവസരം ലഭിക്കുന്ന 4 ടിക്കറ്റുകൾ വിറ്റുപോയി. ഇതിൽ മൂന്നെണ്ണം വാങ്ങിയത് മാധ്യമപ്രവർത്തകരാണ്. ഒരെണ്ണം ഒരു ആരാധകനും.

നേരത്ത ഗര്‍ഭം അലസിപ്പിക്കാന്‍ ജോസെ തീരുമാനിച്ചിരുന്നെങ്കിലും തന്റെ പ്രസവം ലൈവാക്കി പണം നേടാമെന്ന ആഗ്രഹത്തിലാണ് മോഡല്‍. സംഭവം വാര്‍ത്തയായതോടെ നിരവധി പേരാണ് 27,000 ആളുകളാണ് ജോസെയെ ട്വിറ്ററിൽ പിന്തുടരുന്നത്. ചിലര്‍ ജോസെയെ തെറിവിളിക്കുന്നുണ്ടെങ്കിലും മറ്റു ചിലര്‍ അവരെ പ്രോത്സാഹിപ്പിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :