ഫെരാരിയെ തോല്‍പ്പിച്ച സൈക്കിള്‍!

സൈക്കിള്‍, ഫെരാരി കാര്‍, ഫ്രാന്‍സ്
ഫ്രാന്‍സ്| VISHNU.NL| Last Modified ശനി, 15 നവം‌ബര്‍ 2014 (15:13 IST)
ബൈക്കുകള്‍ തമ്മിലും കാറുകള്‍ തമ്മിലും,അടുത്തിടെ ലോറികള്‍ തമ്മിലും മത്സരങ്ങള്‍ നടക്കാറുണ്ട്. കരുത്ത് കൂടിയ വാഹനം കരുത്ത് കുറഞ്ഞ വാഹനത്തിനെ പിന്തള്ളി വിജയിയാകുമ്പോള്‍ നമ്മള്‍ കൈയ്യടിക്കാറുമുണ്ട്. എന്നാല്‍ മത്സരം കാറും സൈക്കിളിം തമ്മിലാകുമ്പോഴോ? സംശയമെന്ത് കാറെപ്പൊഴെ ജയിച്ചുകാണും എന്ന് നിങ്ങള്‍ പറഞ്ഞേക്കാം.

എന്നാല്‍ സംഭവിച്ചതങ്ങനെയല്ല. ഇവിടെ തോറ്റത് കാറാണ്! അതും ഫെരാരി കാര്‍... വിശ്വാസം വരുന്നില്ല അല്ലെ, സംഗതി സത്യമാണ്. സംഭവം നടന്നത് അങ്ങ് ഫ്രാന്‍സിലും. നവംബര്‍ ഏഴിന് ഫ്രാന്‍സിലെ ഒരു റേസിംഗ് സര്‍ക്യൂട്ടില്‍വെച്ച് ഫെറാരി എഫ്430 സ്കൂഡെറിയ എന്ന മോഡലിനെയാണ് അര്‍നോള്‍ഡ് നെറാച്ചര്‍ എന്നയാള്‍ നിര്‍മ്മിച്ച സൈക്കിള്‍ പരാജയപ്പെടുത്തിയത്. ഇന്ന് വിപണിയിലുള്ള കരുത്തേറിയ പല കാറുകളെയും പിന്നിലാക്കാന്‍ ശേഷിയുള്ളതാണ് ഈ സൈക്കിള്‍. ഈ സൈക്കിളിന്റെ വേഗത്തിനു മുന്നില്‍ കീഴടങ്ങിഒയ ഒടുവിലത്തെ കാറണ് ഫെരാരി കാര്‍.

4.8 സെക്കന്‍ഡിനുള്ളില്‍ 331 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുന്ന സൈക്കിളാണ് അര്‍നോള്‍ഡ് നെറാച്ചറും സംഘവും നിര്‍മ്മിച്ചത്. നെറാച്ചറിന്റെ സുഹൃത്തായ ഫ്രാന്‍കോയിസ് ഗിസി എന്നയാളാണ് ഫെറാരിയെ തോല്‍പ്പിച്ചപ്പോള്‍ സൈക്കിള്‍ ഓടിച്ചത്. ഇത് സാധാരണ സൈക്കിള്‍ അല്ല എന്ന് മനസിലായില്ലെ. സൈക്കിളിന് കരുത്ത് നല്‍കുന്നത് ഹൈഡ്രജന്‍ പെറോക്സൈഡ് വാതകമാണ്. സിലിണ്ടറില്‍ നിന്ന് വാതകം ശക്തിയായി പിന്തള്ളപ്പെടുന്നതിന്റെ കരുത്തിലാണ് സൈക്കിള്‍ കുതിക്കുന്നത്. ഇപ്പോള്‍ കൈവരിച്ച റെക്കോര്‍ഡ് തകര്‍ക്കാനായി പുതിയ സൈക്കിള്‍ നിര്‍മ്മിക്കുന്ന പണിപ്പുരയിലാണ് നെറാച്ചറും സുഹൃത്തുക്കളും.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :