ലണ്ടൻ|
jibin|
Last Updated:
വ്യാഴം, 18 മെയ് 2017 (14:08 IST)
ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ വാനാക്രൈ ആക്രമണത്തേക്കാൾ പ്രഹരശേഷിയുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാം പടരുന്നതായി സൂചന. ഏപ്രിൽ മുതൽ വ്യാപനം തുടങ്ങിയെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ട്. രണ്ടുലക്ഷത്തിലധികം കമ്പ്യൂട്ടറുകളെ ഇതിനകം തന്നെ പുതിയ പ്രോഗ്രാം ബാധിച്ചു.
വിൻഡോസിലെ സുരക്ഷാ പിഴവാണു പുതിയ പ്രോഗ്രാമും ഉപയോഗിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് ഉടമകളറിയാതെ ബിറ്റ്കോയിനു സമാനമായ ഡിജിറ്റൽ കറൻസി നിർമിക്കുകയാണു പ്രോഗ്രാമിന്റെ രീതി.
വാനാക്രൈ എന്നു പേരിട്ട വൈറസ് ബാധിച്ച കമ്പ്യൂട്ടർ ശൃംഖലകളുടെ പ്രവർത്തനം പുനഃസ്ഥാപിക്കുന്ന ദൗത്യം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. കമ്പ്യൂട്ടറുകളിലേക്ക് നുഴഞ്ഞുകയറി ഫയലുകളുടെ നിയന്ത്രണമേറ്റെടുക്കുകയും തുറന്നുകിട്ടാൻ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്യും.