വെറുപ്പിന്റെ മലകള്‍ ഉരുകുന്നു, ക്യൂബയിലേക്കുള്ള ഫെറി സര്‍വ്വീസസ് അമേരിക്ക പുനരാരംഭിക്കുന്നു

വാഷിംഗ്‌ടണ്‍| VISHNU N L| Last Modified വ്യാഴം, 7 മെയ് 2015 (08:41 IST)
അഞ്ച് ദശാബ്ദങ്ങള്‍ക്ക് ശേഷം അമേരിക്കയില്‍ നിന്നും ക്യൂബയിലേക്കുള്ള ഫെറി സര്‍വ്വീസസ് പുനരാരംഭിക്കുന്നു. ഇതിനായി യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് ലൈസന്‍സ് കിട്ടിയതായി നാല് കമ്പനികള്‍ അറിയിച്ചു. ക്യൂബയുടെ അനുമതി കിട്ടിയ ശേഷം സര്‍വ്വീസ് ആരംഭിക്കും.

അമേരിക്കയും ക്യൂബയും തമ്മിലുള്ള ഉഭയകക്ഷി, നയതന്ത്ര ബന്ധങ്ങള്‍ മുന്‍‌കൈയ്യെടുത്ത് ശക്തിപ്പെടുത്തിയിരുന്നു. ക്യൂബന്‍ വിപ്ലവത്തിനു ശേഷം അമേരിക്കയും ക്യൂബയും ശത്രുത മറന്ന് ഒന്നിച്ചത് ലോകമാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.

1959-ല്‍ ക്യൂബന്‍ വിപ്ലവത്തിന് മുന്‍പ് ഫ്ലോറിഡയിലെ കീ വെസ്റ്റില്‍ നിന്ന് ക്യൂബയിലെ ഹവാനയിലേക്ക് ബോട്ട് സര്‍വ്വീസും വിമാന സര്‍വീസുകളും നടത്തിയിരുന്നു. ക്യൂബയ്ക്കെതിരെ യു.എസ് ഉപരോധം പ്രഖ്യാപിച്ചതോടെയാണ് സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :