വെബ്ദുനിയ ലേഖകൻ|
Last Updated:
ഞായര്‍, 6 സെപ്‌റ്റംബര്‍ 2020 (10:06 IST)
പത്തനംതിട്ട: ആറൻമുളയിൽ കൊവിഡ് സ്ഥിരീകരിച്ച യുവതിയെ പീഡനത്തിന് ഇരയാക്കി ആംബുലൻസ് ഡ്രൈവർ. കൊവിഡ് ചികിത്സാ കേന്ദ്രത്തിലേയ്ക്ക് യുവതിയെ കൊണ്ടുപോകും വഴി ആളൊഴിഞ്ഞ സ്ഥലത്തുവച്ച് 108 ആംബുലൻസിലെ ഡ്രൈവർ പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തിൽ ആംബുലൻസ് ഡ്രൈവർ നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ട് യുവതികളാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. ഒരാളെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഇറക്കിയ ശേഷം യുവതിയുമായി മറ്റോരു ചികിത്സാ കേന്ദ്രത്തിലേയ്ക്ക് പോകുന്നതിനിടെ ആറൻമുള വിമാനത്താവളത്തിനായി ഏറ്റെടുത്ത പ്രദേശത്തിന് സമീപത്ത് ആംബുലൻസ് നിർത്തി ഡ്രൈവർ യുവതിയെ പീഡിപ്പിയ്ക്കുകയായിരുന്നു. ആശുപത്രിയിലെത്തിയ യുവതി അധികൃതരെ വിവരമറിയിച്ചതോടെയാണ് സംഭവം പുരത്തറിയുന്നത്. പിടിയിലായ നൗഫലിനെ പ്രത്യേക മുറിയിൽ പാർപ്പിച്ചിരിയ്ക്കുകയാണ്.