ശ്രീനു എസ്|
Last Updated:
ചൊവ്വ, 3 നവംബര്‍ 2020 (16:31 IST)
കൊവിഡ് ബാധിച്ച് മരണപ്പെട്ട ബിഷപ്പിന് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് അന്ത്യചുംബനം നല്‍കിയത് നിരവധി വിശ്വാസികള്‍. മോണ്ടിനെഗ്രോയിലാണ് സംഭവം. ചെറുരാജ്യമായ മോണ്ടിനെഗ്രോയില്‍ നിലവില്‍ കൊവിഡ് രൂക്ഷമായി വരുകയാണ്. ഇതോടൊപ്പമാണ് വിശ്വാസികളുടെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനവും. മരണമടഞ്ഞ ബിഷപ്പ് ആംഫിലോഹിജെ റഡോവിച്ചിന്റെ അന്ത്യ ശുശ്രൂഷയിലാണ് ജനം തിക്കിത്തിരക്കി അന്ത്യ ചുംബനം നല്‍കാന്‍ എത്തിയത്.
ബിഷപ്പിന്റെ ഭൗതിക ദേഹമടങ്ങിയ പെട്ടി അടച്ച് വയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നതാണ്. ഇതൊന്നും പാലിക്കപ്പെട്ടില്ലെന്നുമാത്രമല്ല ബിഷപ്പിന്റെ കൈകളിലും മുഖത്തും വിശ്വാസികള്‍ ചുംബനം നല്‍കുകയും ചെയ്തു.