1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Covid health study news

കൊവിഡ് മൂലം പുരുഷ ഹോര്‍മോണ്‍ കുറയുമെന്നും പുരുഷന്മാരിലെ മരണനിരക്ക് കൂടുമെന്നും പഠനം

Covid
കൊവിഡ് മൂലം പുരുഷ ഹോര്‍മോണ്‍ കുറയുമെന്നും പുരുഷന്മാരിലെ മരണനിരക്ക് കൂടുമെന്നും പഠനം. കൊവിഡ് ബാധിച്ചവരില്‍ പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണാണ് കുറയുന്നതായി കണ്ടെത്തിയത്. ദ ഏജിങ് മെയില്‍ എന്ന ജേണലാണ് പഠനം പ്രസിദ്ധീകരിച്ചത്. 
 
ടെസ്റ്റോസ്റ്റിറോണ്‍ ശ്വാസകോശത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്ന ഹോര്‍മോണാണ്. ഇതിന്റെ കുറവുമൂലം ശ്വാസകോശത്തില്‍ അണുബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് മരണനിരക്ക് പുരുഷന്മാരില്‍ കൂട്ടുമെന്നും മെര്‍സിന്‍ സര്‍വകലാശാല പറയുന്നു.
അടുത്ത ലേഖനം
ന്യായം നോക്കരുത്: ഇന്ത്യയില്‍ ഇപ്പോള്‍ ഇങ്ങനെയാണെന്ന് എം സ്വരാജ്