കൊവിഡ് 19: യുഎസിലും സ്പൈയിനിലും അടിയന്തരാവസ്ഥ, രോഗത്തെ നേരിടാൻ 3.65 ലക്ഷം കോടി സഹായം നൽകി ട്രംപ്

അഭിറാം മനോഹർ| Last Updated: ശനി, 14 മാര്‍ച്ച് 2020 (08:58 IST)

കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ യുഎസിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ദേശീയ പ്രഖ്യാപിച്ചു. രോഗത്തെ നേരിടുന്നതിനായി 5,000 കോടി യു എസ് ഡോളർ(3.56 ലക്ഷം കോടി)സഹായവും ട്രംപ് പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസിക്ക് (ഫെമ) കൂടുതൽ ഫണ്ട് ചെലവഴിക്കാനും കൂടുതൽ സംഘങ്ങളെ നിയോഗിക്കാനും അമേരിക്കക്ക് സാധിക്കും. നേരത്തെ 2000ൽ വെസ്റ്റ് നൈൽ വൈറസിനെതിരെ പ്രസിഡന്റ് ഇത്തരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

കൊവിഡ് ബാധ ഗുരുതരമായതിനെ തുടർന്ന് സ്പൈ‌യിനിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കും. അടുത്ത 15 ദിവസത്തേക്കാകും അടിയന്തരാവസ്ഥയെന്ന് പ്രധാനമന്ത്രി പെഡ്രോ സാൻചെസ് വെള്ളിയാഴ്ച അറിയിച്ചു.യൂറോപ്യൻ രാജ്യങ്ങളിൽ ഇറ്റലിക്ക് ശേഷം ഏറ്റവും രൂക്ഷമായി വ്യാപനമുള്ള രാജ്യമാണ് സ്പൈ‌യിൻ.നിലവിൽ 4,209 പേർക്കാണ് സ്പൈ‌യിനിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :