ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 62 ലക്ഷം പിന്നിട്ടു, മരണം 3.73 ലക്ഷം

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 1 ജൂണ്‍ 2020 (07:31 IST)
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 62.62 ലക്ഷം പിന്നിട്ടു കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3.73 ലക്ഷമായി. കഴിഞ്ഞ 24 മണിക്കൂറിൽ ലോകത്ത് 3200 പേരാണ് രോഗബാധയെ തുടർന്ന് മരിച്ചത്. ഏറ്റവുമധികം രോഗബാധിതരും മരനവും റിപ്പോർട്ട് ചെയ്തിരിയ്ക്കുന്നത് അമേരിയ്ക്കയിൽ തന്നെയാണ്. 1,06,159 പേരാണ് വൈറസ് ബാധയെ തുടർന്ന് അമേരിക്കയിൽ മാത്രം മരിച്ചത്. രോഗബാധിതരുടെ എണ്ണം 18.37 ലക്ഷം പിന്നിട്ടു.

ബ്രസീലിൽ കൊവിഡ് ബാധിതരുടെ എണ്ണം 5.14 ലക്ഷം കടന്നു. മരണം 30000 ത്തോട് അടുക്കുകയാണ്. റഷ്യയിൽ രോഗബാധിതരുടെ എണ്ണം നാലുലക്ഷം കടന്നെങ്കിലും മരണം വളരെ കുറവാണ്. 4,693 പേർ മാത്രമാണ് വൈറസ് ബാധയെ തുടർന്ന് റഷ്യയിൽ മരിച്ചത്. ബ്രിട്ടണിൽ 38,489 പേരാണ് കൊവിഡ് ബാധയെ തുടർന്ന് മരിച്ചത്. അതേസമയം ഏറ്റവും കൂടുതൽ കൊവിഡ് ബധിതരുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ പത്തിൽനിന്നും ഏഴാം സ്ഥാനത്തേയ്ക്ക് എത്തി. രാജ്യത്തെ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തോട് അടുക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :