വെബ്ദുനിയ ലേഖകൻ|
Last Modified തിങ്കള്‍, 27 ഏപ്രില്‍ 2020 (08:26 IST)
ലോകത്താകമാനം കൊവിഡ് ബധിച്ച് മരിച്ചവരുടെ എണ്ണം 2,06,736 ആയി. 29,89,420 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീക,രിച്ചിരിയ്ക്കുന്നത്. ഇതിൽ 8,76,494 പേർ രോഗമുക്തി നേടി. ജോണ്‍ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തുവിട്ട കണക്ക് പ്രകാരമാണിത്. അമേരിക്കയിൽ മാത്രം രോഗ ബധിതർ പത്ത് ലക്ഷത്തിലേയ്ക്ക് അടുക്കുകയാണ്.
9,85,535 പേർക്കാണ് അമേരിക്കയിൽ രോഗബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. 55,365 പേർ അമേരിക്കയിൽ മാത്രം മരിച്ചു. ഇറ്റലിയിൽ മരണസംഖ്യ 26,644 ആയി. സ്പെയിനിൽ 23,190 പേർ രോഗബാധയെ തുടർന്ന് മരിച്ചു. ഫ്രാൻസിൽ 22,856 പേർക്കാണ് രോഗബാധയെ തുടർന്ന് ജീവൻ നഷ്ടമായത്. ബ്രിട്ടണിൽ മരണം 20,732 ആയി,