1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Covid 19; America's status

അമേരിക്കയെ കാർന്ന് തിന്ന് കൊവിഡ് 19; മരണം 40,000 കടന്നു, രോഗബാധിതർ 7 ലക്ഷം!

അമേരിക്ക
ലോകത്താകമനം കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1,65,154 ആയി. അകെ രോഗ ബാധിതരുടെ എണ്ണം 24 ലക്ഷം കടന്നു. അമേരിക്കയിൽ മാത്രം മരണസംഖ്യ 40,665 ആയി. 1997 പേരാണ് ഇന്നലെ മാത്രം അമേരിക്കയിൽ മരിച്ചത്. അമേരിക്കയിൽ മാത്രം രോഗബാധിതരുടെ എണ്ണം 7.59 ലക്ഷം കടന്നിരിക്കുകയാണ്.
 
അമേരിക്കയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളുടെ എണ്ണം 14,451 ആണ്. ഇറ്റലി- 23660, സ്‌പെയിന്‍- 20,453, ഫ്രാന്‍സ്- 19,744, യുകെ- 16,095, ജര്‍മ്മനി-4642, ഇറാന്‍- 5118,ചൈന-4636 തുര്‍ക്കി-2017 എന്നിങ്ങനെ പോകുന്നു മറ്റ് രാജ്യങ്ങളിലെ മരണനിരക്ക്.  
About Writer
അനു മുരളി