ന്യൂഡല്‍ഹി|
Last Modified വ്യാഴം, 12 മാര്‍ച്ച് 2015 (16:32 IST)
പരിസ്ഥിതി സന്നദ്ധ സംഘടനയായ ഗ്രീന്‍പീസ് പ്രവര്‍ത്തക പ്രിയ പിള്ളക്കെതിരായ ലുക്കൗട്ട് നോട്ടീസ് റദ്ദാക്കാന്‍ ഡല്‍ഹി ഹൈകോടതി ഉത്തരവിട്ടു. ഇതുകൂടാതെ പ്രിയ പിള്ളയുടെ പാസ്പോര്‍ട്ടിലെ 'ഓഫ് ലോഡ്' മുദ്ര എടുത്തുനീക്കാനും കോടതി നിര്‍ദേശം നല്‍കി.
വിദേശ യാത്ര വിലക്കിയ പൗരന്മാരുടെ പട്ടികയില്‍ നിന്നും പ്രിയപിള്ളയുടെ പേരു നീക്കണമെന്നും
ജനാധിപത്യത്തില്‍ എതിരഭിപ്രായം പറയുന്നവരുടെ വായ്മൂടിക്കെട്ടാന്‍ സര്‍ക്കാരിന് കഴിയില്ളെന്നും ഹൈകോടതി പറഞ്ഞു.
നേരത്തെ ലണ്ടനില്‍ നടന്ന പ്രഭാഷണത്തില്‍ പങ്കെടുക്കാനായി പോയട്ട പ്രിയ പിള്ളയെ ജനുവരി 11ന് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിരുന്നു.മധ്യപ്രദേശിലെ മഹാനില്‍ കല്‍ക്കരി ഖനന പദ്ധതിയെയും ആദിവാസി വിഭാഗങ്ങളുടെ അവകാശത്തെയും കുറിച്ച് ബ്രിട്ടീഷ് എം.പിമാര്‍ക്ക് ക്ളാസെടുക്കാനാണ്
പ്രിയ പിള്ള ലണ്ടണിലേക്ക് പോകുകയായിരുന്നു അവര്‍.