വയറുവേദന കാരണം ആശുപത്രിയിലെത്തി, പരിശോധന കഴിഞ്ഞപ്പോൾ യുവാവും യുവതിയും ജയിലിലുമായി!

വയറുവേദനയുടെ കാരണമറിഞ്ഞപ്പോൾ ഡോക്ടർ ഞെട്ടി, ഒട്ടും വൈകാതെ യുവതിയെ പൊലീസ് കൊണ്ടുപോയി

aparna shaji| Last Modified വെള്ളി, 10 മാര്‍ച്ച് 2017 (11:05 IST)
കൊച്ചി മറൈൻഡ്രൈവിൽ സദാചാര ഗുണ്ടകളുടെ അക്രമണം അഴിഞ്ഞാട്ടമായി മാറുന്നതിനിടയിലാണ് യു എ ഇയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു വാർത്ത പുറത്തുവരുന്നത്. കാമുകനൊപ്പം അവധിക്കാലം ആഘോഷിക്കാനെത്തിയ യുവതി ജയിലിലായി. ഒപ്പം യുവാവും.

അഞ്ച് വർഷമായി യു എ ഇ‌യിലാണ് യുവാവ് താമസിക്കുന്നത്. അവധിക്കാലം ആഘോഷിക്കാൻ എത്തിയതായിരുന്നു ഉക്രൈൻ യുവതി. എന്നാൽ, പെട്ടന്നുണ്ടായ വയറുവേദനയെ തുടർന്ന് ഇരുവരും ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് രണ്ടുപ പേരുടെയും ജീവിതം മാറിമറിഞ്ഞത്.

യുവതി ഗർഭിണിയാണെന്ന് കണ്ടെത്തിയ ഡോക്ടർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വിവാഹേതര ലൈംഗികബന്ധം യു എ ഇ‌യിൽ കുറ്റകരമാണ്. ഇതാണ് ഇരുവരേയും കുടുക്കിയത്. യുവത് ഗർഭിണിയാണെന്നും ഇവർ വിവാഹിതരല്ലെന്നും തിരിച്ചറിഞ്ഞതിനാലാണ് ഡോക്ടർ പൊലീസിനെ വിവരമറിയിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :