ടൊയോട്ട റേവ് 4 അടിസ്ഥാനപ്പെടുത്തി സുസൂക്കിയുടെ എക്രോസ്സ് വിപണിയിൽ !

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 4 ജൂലൈ 2020 (19:34 IST)
ടോയോട്ടയുടെ റേവ് 4 അടിസ്ഥാനപ്പെടുത്തി തങ്ങളുടെ ഏറ്റവും വലിയ എസ്‌യുവി അവതരിപ്പിച്ച് സുസൂക്കി. അന്തരാഷ്ട്ര വിപണിയിയിലാണ് വാഹനത്തെ അവതരിപ്പിച്ചിരിയ്ക്കുന്നത്. ടോയോട്ട സുസൂക്കി കൊളാബറേഷന്റെ ഭാഗമായാണ് എക്രോസ്സിനെ സുസൂക്കി വിപണിയിൽ എത്തിച്ചത്. എക്രോസ്സ് ഇന്ത്യൻ വിപണിയിൽ എത്തുമോ എന്നത് വ്യക്തമല്ല. ഇന്ത്യയിൽ ഇരു കമ്പനികളൂടെയും കൊളാബറേഷന്റെ ഭാഗമായി മരുതി സുസൂക്കിയുടെ ബലേനോയെ ഗ്ലാൻസ എന്ന പേരിൽ ടോയോട്ട വിപണിയിൽ എത്തിച്ചിരുന്നു, സുസൂക്കിയുടെ ബ്രെസ്സ അർബർ ക്രൂസർ എന്ന പേരിൽ വിപണിയിലെത്താൻ തയ്യാറെടുക്കുകയാണ്.

പ്ലഗ്‌-ഇന്‍ ഹൈബ്രിഡ് എസ്‌യുവി ആയാണ് എക്രോസ്സ് എത്തുന്നത്. റേവ് 4 അടിസ്ഥാനമാക്കി എങ്കിലും ഡിസൈനിൽ സുസുക്കിയുടെ ശൈലി കൊണ്ടുവന്നിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിലെ പുതിയ സ്വിഫ്റ്റിലേതിന് സമാനമായ ഹെക്സഗണൽ ഗ്രിൽ, റേവ് ഫോറിൽനിന്നും കൂടുതൽ കോംപാക്ടായ ഹെഡ് ലാമ്പുകൾ. എന്നിവയാണ് മുൻപിലിന്നുമുള്ള പ്രധാന കാഴ്ച. ഗ്രില്ലിന്റെ വലിപ്പത്തിലും ഡിസൈനിലുമുള്ള വ്യത്യാസം റേവ് 4ൽ നിന്നും എക്രോസ്സിനെ കൂടുതൽ വ്യത്യസ്തവും മനോഹരവുമാക്കുന്നു.

185 പിഎസ് പവറും 227 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും, 182 പിഎസ് പവറും 270 എന്‍എം ടോര്‍ക്കും നിര്‍മ്മിക്കുന്ന ഇലക്‌ട്രിക്ക് മോട്ടോറും, 54 പിഎസ് പവറും 121 എന്‍എം ടോര്‍ക്കും നിര്‍മ്മിക്കുന്ന മറ്റൊരു ഇലക്‌ട്രിക്ക് മോട്ടോറും അടങ്ങുന്ന റേവ് 4ലെ കോമ്പിനേഷൻ തന്നെയാണ് എക്രോസ്സിനും കരുത്ത് പകരുന്നത്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ ആണ് എക്രോസിന്റെ പരമാവധി വേഗത.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :