കൊവിഡ് ഉത്ഭവം തേടി ലോകാരോഗ്യ സംഘടന: 10 ശാസ്ത്രജ്ഞര്‍ വുഹാനിലേക്ക്

ശ്രീനു എസ്| Last Modified വ്യാഴം, 17 ഡിസം‌ബര്‍ 2020 (12:28 IST)
കൊവിഡ് ഉത്ഭവം തേടി നേതൃത്വം നല്‍കുന്ന 10 ശാസ്ത്രജ്ഞര്‍ ചൈനയിലെ വുഹാനിലേക്ക് പോകുന്നു. നേരത്തെ ഇത്തരമൊരു അന്വേഷണത്തിന് ഒരുക്കമല്ലായിരുന്നു. എന്നാല്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ചൈന സമ്മതം മൂളിയത്. ചൈനയെ കൊവിഡിന്റെ കാര്യത്തില്‍ കുറ്റപ്പെടുത്താനല്ലെന്നും വരും കാലത്ത് ഇത്തരം വൈറസുകളെ ചെറുക്കാനുള്ള സംവിധാനത്തിന്റെ കണ്ടെത്തലിനുമാണ് ദൗത്യമെന്ന് സംഘത്തില്‍ ഉള്‍പ്പെട്ട ഡോക്ടര്‍ ഫാബിയന്‍ ലീന്‍ഡര്‍റ്റ്‌സ് അറിയിച്ചു.

വുഹാനിലെ മൃഗങ്ങളെ വില്‍ക്കുന്ന മാര്‍ക്കറ്റില്‍ നിന്നാണ് കൊവിഡ് പടര്‍ന്നതെന്നാണ് കരുതുന്നത്. ഇത് ശരിയാണോയെന്ന് കണ്ടെത്തും. അഞ്ച് ആഴ്ചയോളം സംഘം വുഹാനില്‍ പരിശോധന നടത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :