1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Covid situation may worse

വരാനിരിക്കുന്നത് അതിശൈത്യവും ഉത്സവകാലവും, കൊവിഡ് നിരക്ക് ഉയർന്നേക്കും: ജാഗ്രത കൈവിടരുതെന്ന് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്

കൊവിഡ്
ശൈത്യകാലവും ഉത്സവസീസണും കണക്കിലെടുത്ത് സംസ്ഥാനങ്ങൾ കൊവിഡ് പ്രതിരോധത്തിൽ കൂടുതൽ ജാഗ്രത കാണിക്കണമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശൈത്യകാലം തുടങ്ങുന്നതോടെ അടുത്ത ആഴ്‌ച്ചകൾ കൂടുതൽ അപകടകരമായേക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
 
തണുപ്പ് നിറഞ്ഞ കാലാവസ്ഥയും താപനിലയുടെ താഴ്‌ച്ചയും മൂലം വൈറസിന്റെ വ്യാപനം പതിന്മടങ്ങ് വർധിച്ചേക്കും. തണുത്ത കാലാവസ്ഥയിലുള്ള രാജ്യങ്ങളിലെ വൈറസ് നിരക്കുകൾ വർധിക്കുന്നത് കാണിച്ചാണ് ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ദസറയിൽ ആരംഭിച്ച ഉത്സവകാലം ക്രിസ്‌മസ് വരെ നീണ്ട് നിൽക്കുന്നതും  വെല്ലുവിളിയാകും.
അടുത്ത ലേഖനം
വാക്‌സിൻ ഫലപ്രദമാണെന്ന പ്രഖ്യാപനം വൈകിപ്പിച്ചു, എല്ലാം തന്നെ തോൽപ്പിക്കാൻ: ഡൊണാൾഡ് ട്രംപ്