കൊവിഡിനെതിരെ ചൈന വികസിപ്പിച്ച വാക്സിൻ ഈ വർഷം അവസാനം തന്നെ വിപണിയിലെത്തും, പ്രതിവർഷം 12 കോടി വാക്സിൻ നിർമ്മിയ്ക്കും

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 30 മെയ് 2020 (17:01 IST)
ബീജിംഗ്: കൊവിഡ് 19ന് എതിരെ ചൈന വികസിപ്പിച്ച വാക്സിന് ഈ വർഷം അവസനമോ അടുത്ത വർഷം ആദ്യമോ വിപണിയിലെത്തും എന്ന് റിപ്പോർട്ടുകൾ. ബീജിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്‌റ്റ്സ്, ചൈന നാഷണല്‍ ബയോടെക് ഗ്രൂപ്പും ചേര്‍ന്ന് വികസിപ്പിച്ച വാക്സിൻ രണ്ടാംഘട്ട പരീക്ഷണം പൂര്‍ത്തിയാക്കി. ഇവ വാക്സിന്റെ വാണിജ്യടിസ്ഥാനത്തിലുള്ള നിർമ്മാണവും ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു

10 കോടി മുതല്‍ 12 കോടി വരെ വാക്സിനുകള്‍ പ്രതിവര്‍ഷം നിര്‍മ്മിക്കാനാണ് നീക്കം. വാക്സിൻ വികസിപ്പിക്കുന്നതിനായി മുഴുവൻ സമയ പരീക്ഷണ കേന്ദ്രങ്ങൾ ചൈന ആരംഭിച്ചിരുന്നു, ഇന്ത്യ ഉൾപ്പടെയുള്ള വിവിധ രാജ്യങ്ങളിൽ കൊവിഡിനെതിരായ വാക്സിൻ വികസിപ്പിയ്കുന്നതിന് പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. ചൈനയിലെ അഞ്ച് കമ്പനികള്‍ മനുഷ്യനിൽ വാക്സിൻ പരീക്ഷിച്ചു. നിർവീര്യമാക്കിയ കൊവിഡ് വൈറസിനെ ഉപയോഗിച്ചാണ് വാക്സിൻ വികസിപ്പിച്ചിരിയ്ക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :